കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
ചെമ്പ്ര വന സംരക്ഷണ വകുപ്പിലെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ചുണ്ടേല്‍ പോസ്റ്റ് ഓഫീസില്‍ മെയ് 21 വരെ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥന്‍ പോസിറ്റീവായിട്ടുണ്ട്.
തലപ്പുഴ ഗോദാവരി കോളനി തവിഞ്ഞാല്‍, കമ്പമല കെ എഫ് ഡി സി എസ്റ്റേറ്റ്, തലപ്പുഴ കുട്ടിയോടു കോളനി തവിഞ്ഞാല്‍, നെന്മേനി നമ്പിയാരുകുന്നു കുറുമാകൊല്ലി കോളനി, കണിയാമ്പറ്റ പുത്തന്‍വീട് കോളനി, തരിയോട് മണ്ടകാപ്പില്‍ കോളനി, മേപ്പാടി കുപ്പാച്ചി കോളനി, തിരുനെല്ലി പനവല്ലി റസ്സല്‍കുന്ന് കോളനി, കല്‍പ്പറ്റ പടപ്പുറം കോളനി, കൈനാട്ടി ഇടപെട്ടി കോളനി, പനമരം അറുമുറ്റം കുന്ന് കോളനി, പ്രിയദര്‍ശിനി കോളനി റോയല്‍പടി, പുല്‍പള്ളി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കമുള്ളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം.