തിരുവനന്തപുരം: നിർമാണ പ്രവർത്തനത്തിനു സാധനങ്ങൾ വിൽക്കുന്ന കടകള്‍ തുറക്കാൻ നിശ്ചിത ദിവസം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെട്ടുകല്ല് ചെത്താൻ അനുവദിക്കും. ഇതുകൊണ്ടുപോകുന്ന വാഹനങ്ങൾ തടയില്ല. മലഞ്ചരക്കു കടകൾ വയനാട്ടിലും ഇടുക്കിയിലും ആഴ്ചയിൽ രണ്ടു ദിവസവും മറ്റുള്ള ജില്ലകളിൽ ഒരു ദിവസവും തുറക്കും. റബർതോട്ടങ്ങളിൽ സ്ഥാപിക്കുന്ന റെയിൻഗാർഡ് വിൽക്കുന്ന കടകൾ നിശ്ചിത ദിവസം തുറക്കാൻ അനുവദിക്കും.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ