2020-21 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ വകുപ്പുകളുടെ പദ്ധതി വിനിയോഗത്തില്‍ വയനാട് ജില്ല സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി. ജില്ലയ്ക്ക് സംസ്ഥാന പദ്ധതി വിഹിതമായി ലഭിച്ച അടങ്കല്‍ തുകയായ 33746.16 ലക്ഷം രൂപയില്‍ 33181.42 ലക്ഷം രൂപയും ചെലവഴിച്ചു. തുകയുടെ 98.33 ശതമാനം തുകയാണ് ജില്ല ചെലവഴിച്ചത്. കേന്ദ്രാവിഷ്‌കൃത പദ്ധതി വിനിയോഗത്തില്‍ 91.58 ശതമാനവും ഇതര കേന്ദ്രാവിഷ്‌കൃത പദ്ധതി വിനിയോഗത്തില്‍ 90.73 ശതമാനവും കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ വകുപ്പുകള്‍ വികസന പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. ജില്ലയിലെ 12 വകുപ്പുകള്‍ 100 ശതമാനം തുകയും ചെലവഴിച്ചിട്ടുണ്ട്.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ