കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗികളുടെ ആരോഗ്യ സ്ഥിതി, മരുന്നിന്റെ ലഭ്യത, വാക്സിനേഷൻ സർവെ, രോഗ പ്രതിരോധ വിവരങ്ങൾ ക്രോഡീകരിക്കൽ എന്നീ പ്രവർത്തനങ്ങൾക്ക് വേണ്ടി പനമരം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ചെറുകാട്ടൂരിൽ കോവിഡ് കൺട്രോൾ റൂം തുറന്നു . കൺട്രോൾ റൂം ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ നിർവഹിച്ചു.റോസ്‌ലി വി.ഡി,സ്മിത അപ്പുഴയിൽ,ജോണി എൻ.എം,വി.ആർ ബിന്ദു,റോയ് ചെറു
കാട്ട്,മേരി ജോസഫ്, സിസിലി രാജു,ജോൺസൻ വി.വി എന്നിവർ നേതൃത്വം നൽകി.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്