കൂടെ താമസിക്കുന്ന യുവാവ് ഡീസല്‍ ഒഴിച്ചു തീകൊളുത്തി ; 22കാരിക്ക് ദാരുണാന്ത്യം.

ആലപ്പുഴ: സഹതാമസക്കാരന്‍ ഡീസല്‍ ഒഴിച്ചു തീകൊളുത്തി പൊള്ളലേല്‍പ്പിച്ച ബംഗാള്‍ സ്വദേശിനി മരിച്ചു. 22കാരിയായ സുജിത കിസ്‌കു (സംഗീത) ആണ് മരിച്ചത്. 85 ശതമാനം പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുജിത. കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് മരണം.
മെയ് നാലാം തീയതി പുലര്‍ച്ചെയാണ് ഒപ്പം താമസിച്ചിരുന്ന അതിഥി തൊഴിലാളിയായ കുര്‍ദൂസ് അന്‍സാരി (22) എന്നയാള്‍ സുജിതയുടെ ശരീരത്തില്‍ ഡീസല്‍ ഒഴിച്ചു തീകൊളുത്തിയത്. ഇരുവരും കഴിഞ്ഞ ഒരു മാസമായി മാങ്കാംകുഴി നാലുമുക്കിനു സമീപത്തെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു.

പൊള്ളലേറ്റ സുജിതയുടെ ഭര്‍ത്താവും മക്കളും ബംഗാളിലാണ്. ബംഗാളിലെ മാള്‍ഡ സലൈഡങ്ക ചില്ലിമാപ്പൂര്‍ സ്വദേശിയായ ബബ്ലു മര്‍ഡിയാണ് സുജിതയുടെ ഭര്‍ത്താവ്. കുര്‍ദൂസ് അന്‍സാരിയാണു തീ കൊളുത്തിയതെന്നു സുജിത ഡോക്ടര്‍ക്ക് മൊഴി നല്‍കി.

ഇതിന്റെ അടിസ്ഥാനത്തിലാണു കുര്‍ദൂസ് അന്‍സാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടര വര്‍ഷമായി വെട്ടിയാറില്‍ താമസിക്കുന്ന കുര്‍ദൂസ് അന്‍സാരി നിര്‍മാണത്തൊഴിലാളിയാണ്.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്

വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്

മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു; സാമ്പത്തിക പ്രശ്‌നം മൂലമെന്ന് പൊലീസ്

കാസര്‍കോട്: മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു. കടമ്പാര്‍ സ്വദേശികളായ അജിത്ത്, ഭാര്യ അശ്വതി എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്, ഫെലോഷിപ്പുകൾ വിതരണം ചെയ്തു

മേപ്പാടി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി സുപ്രധാനമായ ഒരു ചുവടുവെപ്പിന് തുടക്കമിട്ടിരിക്കുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ പത്മശ്രീ ഡോ.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ  കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025  സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ

ലേലം

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ തേക്ക്, വീട്ടി , മറ്റിനം തടികൾ, ബില്ലറ്റ്, ഫയർവുഡ്, ഉരുപ്പടി തുടങ്ങിയവ ഇ -ലേലം ചെയുന്നു. ഒക്ടോബർ 10ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com എന്ന വെബ്സൈറ്റിൽ

ചുമ മാറാന്‍ കുട്ടികൾക്ക് കഫ്‌സിറപ്പ് നൽകാറുണ്ടോ? പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ആരോഗ്യ വിദഗ്ധൻ

രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ‘കോള്‍ഡ്രിഫ്’ എന്ന കഫ്‌സിറപ്പിന്റെ വാര്‍ത്തകള്‍ നമ്മളെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു. പനിക്കും ചുമയ്ക്കും കുട്ടികള്‍ക്ക് കഫ്‌സിറപ്പ് നല്‍കുന്നത് സാധാരണമായിരുന്നുവെങ്കിലും ഈ വാര്‍ത്ത വലിയ ആശങ്കയാണ് മാതാപിതാക്കൾക്കിടയിൽ ഉയര്‍ത്തിയിരിക്കുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.