കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പുല്‍പ്പള്ളി പ്രിന്‍സ് ബേക്കറിയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കല്ലോടി കേരളാ ബാങ്കിലും
മാനന്തവാടി ചെറ്റപ്പാലം ഭാരത് ഫിനാന്‍സിലും മെയ് 24 വരെ ജോലി ചെയ്ത വ്യക്തികള്‍, മേപ്പാടി എച്ച്.എം.ഐ. ടീ ഫാക്ടറിയില്‍ ജോലി ചെയ്ത വ്യക്തി, മീനങ്ങാടി അമ്പലപ്പടി ഡയറി കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ മെയ് 21 വരെ ജോലി ചെയ്ത വ്യക്തി എന്നിവര്‍ പോസിറ്റീവായിട്ടുണ്ട്.
മീനങ്ങാടി മത്തമൂല കോളനി മണിവയല്‍, കരണി കല്ലുവയല്‍ കോളനി, കണിയാമ്പറ്റ പാടിക്കുന്നു കോളനി, കൊള്ളിവയല്‍ കോളനി, പനമരം ചെറൂമ്മേല്‍ കോളനി, വാര്‍ച്ചാംകുന്നു കോളനി, ഇരുളം ചൂണ്ടക്കൊല്ലി, പമ്പല കോളനി അമ്പലവയല്‍ എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കമുള്ളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം.