മുള്ളൻകൊല്ലി : മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ കോവിഡ് 19 രണ്ടാം തരംഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ 18 വാർഡിലെ മുഴുവൻ ജനങ്ങൾക്ക് 24 മണിക്കൂറും മെഡിക്കൽ സേവനം ഉറപ്പാക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് ആരംഭിച്ചു. ഇതിനായി ഒരു പ്രത്യേക വാഹനവും, എം.ബി.ബി.എസ്, നേഴ്സ്, പാരാമെഡിക്കൽ തുടങ്ങിയ കോഴ്സുകൾ പഠിക്കുന്നവരും, പൂർത്തിയാക്കിയവരുമായ സന്നദ്ധ സേന അംഗങ്ങളെയും ക്രമീകരിച്ചിട്ടുണ്ട്. മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ലില്ലി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.കെ ജോസ്, യു.കെ.രഘു ,ജോസ് നെല്ലേടം, ഷിനു കച്ചിറയിൽ ,ഷിജോയ് മാപ്ലിളശ്ശേരി, എന്നിവർ പ്രസംഗിച്ചു.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്