കണിയാരം : കോവിഡ് 19 രണ്ടാം തരംഗത്തെ തുടർന്നുണ്ടായ രോഗവ്യാപനവും ലോക് ഡൗൺ പ്രതിസന്ധിയും മൂലം വലയുന്ന ജനങ്ങൾക്കാശ്വാസമാവുകയാണ് കണിയാരം പ്രഭാത് വായനശാല നേതൃത്വത്തിലുള്ള അക്ഷര സേന.
വായനശാല പ്രവർത്തന പരിധിയിലെ മുഴുവൻ വീടുകളുമായി ദൈനംദിനബന്ധo പുലർത്തുന്നതോടൊപ്പം ഡിവിഷൻ കൗൺസിലർ സുനി ഫ്രാൻസിനൊപ്പം പ്രയാസമനുഭവപ്പെടുന്ന അമ്പതിലേറെ കുടുംബങ്ങളിൽ പലവ്യഞ്ജനങ്ങൾ, പച്ചക്കറി, കപ്പ തുടങ്ങിയ ഭക്ഷ്യവസ്തുക്കളും ആവശ്യമരുന്നുകളും എത്തിച്ച് കൊടുക്കുന്നു.
മാതൃകാപരമായ ഈ പ്രവർത്തനങ്ങൾക്ക് വായനശാല ഭാരവാഹികളായ കെ.ജി.ശിവദാസൻ , എ.സോമദാസ് , ശരത്, സിൽ ജോ, രാജീവൻ സാരംഗ്, സനൂപ്, അർജുൻദാസ് എന്നിവരാണ് നേതൃത്വം നൽകുന്നത്.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്