കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്തിന്‍റെ ജനകീയ കോവിഡ് പ്രതിരോധ കാമ്പയിനില്‍ പങ്കാളികളായി അംഗന്‍വാടി ജീവനക്കാര്‍ പള്‍സ് ഓക്സി മീറ്റര്‍ അടക്കമുള്ളവ തരിയോട് ഗ്രാമപഞ്ചായത്തിന് കൈമാറി. അംഗന്‍വാടി ജീവനക്കാരുടെ കൂട്ടായ്മക്ക് വേണ്ടി ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സുമിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബുവിന് കൈമാറി. വൈസ് പ്രസിഡന്‍റ് സൂന നവീന്‍, സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷീജ ആന്‍റണി, ഷമീം പാറക്കണ്ടി, മെമ്പര്‍മാരായ വത്സല നളിനാക്ഷന്‍, പുഷ്പ മനോജ്, ചന്ദ്രന്‍ മടത്തുവയല്‍, സെക്രട്ടറി എം ബി ലതിക, ഹെഡ് ക്ലര്‍ക്ക് സുധ തുടങ്ങിയവര്‍ സംബന്ധിച്ചു

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്