രോഗികള്‍ക്കും കൂട്ടിരിക്കുന്നവര്‍ക്കും ആശ്വാസമായ സൗജന്യ കഞ്ഞി വിതരണം ഒന്‍പതാം വര്‍ഷത്തിലേക്ക്. കൈനാട്ടിയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെത്തുന്നവര്‍ പട്ടിണായാവരുതെന്ന കല്‍പ്പറ്റയിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ തീരുമാനമാണ് കഞ്ഞിവിതരണമെന്ന ആശയമുണ്ടാവാനിടയായത്. കോവിഡ് മഹാമാരിക്കാലത്തും മുടക്കമില്ലാതെ കഞ്ഞികുടിപ്പിക്കാനായെന്ന സന്തോഷത്തിലും സംതൃപ്തിയിലുമാണ് ജീവകാരുണ്യ പ്രവര്‍ത്തകര്‍.
കൂട്ടായ്മയിലെ അംഗങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനപ്രകാരം 2013 മാര്‍ച്ച് ആദ്യവാരം മുതലാണ് കഞ്ഞി വിതരണം തുടങ്ങിയത്. സുമനസുകളായ ചെറുപ്പക്കാര്‍ ഒത്ത്‌ചേര്‍ന്ന് കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചാണിപ്പോള്‍ നിരവധിയായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വേറിട്ട ജീവകാരുണ്യ കൂട്ടായ്മയുടെ ആസ്ഥാനം കല്‍പ്പറ്റ അമ്പിലേരിയിലാണ്.
അര്‍ഹതപ്പെട്ടവരെ കണ്ടെത്തി അവകാശികള്‍ക്ക് ആവശ്യത്തിനനുസരിച്ച് ആനുകൂല്ല്യങ്ങള്‍ നേരിട്ടെത്തി സഹായിക്കുന്ന സംഘടിത പ്രവര്‍ത്തനങ്ങളാണ് കൂട്ടായ്മ ചെയ്ത്‌കൊണ്‍ണ്ടിരിക്കുന്നത്. കൂട്ടം ചേര്‍ന്ന് സേവനം നടത്തുക, സാമ്പത്തിക പോരായ്മ വരുമ്പോള്‍ മറ്റുള്ളവരെ സമീപിക്കുക, ലഭിക്കുന്ന സഹായങ്ങള്‍ സ്വരൂപിച്ച് ചോര്‍ച്ചയില്ലാതെ അര്‍ഹതപ്പെട്ടവന്റെ കൈകളിലെത്തിക്കാനായി സ്വയം തയ്യാറാകുന്നതാണ് പ്രവര്‍ത്തന ശൈലിയും കൂട്ടായ്മയുടെ മികവും.
കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനം മനസ്സിലാക്കി ഒട്ടേറെ പേര്‍ സഹായവുമായെത്തി പിന്തുണക്കാറുണ്ട്. കൂടാതെ സ്‌പോണ്‍സര്‍ഷിപ്പിലൂടെയും സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചും കലാവിരുന്ന് നടത്തിയുമാണ് ജീവകാരുണ്യങ്ങള്‍ക്കായുള്ള ധന ശേഖരണമാണ് സൊസൈറ്റി നടത്തിവരുന്നത്.
ദിവസവും കാലത്ത് 6 മണി മുതല്‍ കഞ്ഞി വിതരണം തുടങ്ങും. ആദ്യം കൈനാട്ടി ജനറല്‍ ആശുപത്രി, പിന്നീട് കെജെ ആശുപത്രിയിലും വിതരണം ചെയ്യും. നേരത്തെ കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയിലും വിതരണമുണ്ടായിരുന്നു. ആവശ്യക്കാര്‍ക്കെല്ലാം കഞ്ഞി ലഭിച്ചെന്ന് ഉറപ്പാക്കിയാണ് വിതരണം അവസാനിപ്പിക്കുക.
വിശ്വാസം ഏതുമാകട്ടെ, രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആഘോഷ ദിവസങ്ങളില്‍ സ്വന്തം വീട്ടിലെത്താന്‍ പ്രയാസപ്പെടുമ്പോള്‍ ഓണ സദ്യയും പെരുന്നാള്‍ ദിന വിരുന്നും ആശുപത്രിയില്‍ തന്നെ യുവാക്കളൊരുക്കാറുണ്ടണ്‍്. ആഘോഷം ആശുപത്രിയിലാണെങ്കിലും ഭക്ഷണത്തിന് കുറവ് വരുത്താറില്ല. ഇരു പെരുന്നാളുകള്‍,ഓണം,ക്രിസ്തുമസ് തുടങ്ങിയ ആഘോഷ ദിവസങ്ങളിലും വിഭവങ്ങളടങ്ങിയ പ്രത്യേക ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യാറുണ്ട്.
ഇബ്രാഹിം തന്നാണി, വി.പി.മുജീബ്, വി.വി.സലീം, സി.പി.സൈഫുള്ള, ഷമീര്‍ കുരിക്കള്‍,സുല്‍ഫി മാമ്പറ്റ തുടങ്ങിയവരാണ് കഞ്ഞി വിതരണത്തിന് നേതൃത്വം നല്‍കുന്നത്. ആവശ്യക്കാര്‍ എത്രയുണ്ടെങ്കിലും എല്ലാവര്‍ക്കും സൗജന്യമായി കഞ്ഞി നല്‍കാനാവുമെന്ന് ഇവര്‍ പറയുന്നു.
നിര്‍ദ്ദനരായ കുടുംബങ്ങളെ കണ്‍െണ്ടത്തി മാസം തോറും ഭക്ഷ്യവസ്തുക്കള്‍ വീടുകളില്‍ എത്തിച്ച് കൊടുക്കുന്നു. കിഡ്‌നി രോഗികള്‍ക്ക് ചികില്‍സാ സഹായം,. യുവതികളുടെ വിവാഹത്തിനായി ധന സഹായം, വീടുകളുടെ നിര്‍മ്മാണത്തിന് സഹായം, മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം, ശസ്ത്രക്രിയക്കുള്ള അടിയന്തിര സഹായം, പഠന സഹായം, മെഡിക്കല്‍ സഹായങ്ങള്‍ എന്നിവയും നല്‍കി വരുന്നു. കൂടാതെ ആംബുലന്‍സ് സൗകര്യവും നിലവിലുണ്ട്.
സഹായിക്കേണ്ടണ്‍ കാര്യങ്ങള്‍ തീരുമാനിക്കുക, ഏറ്റെടുക്കുക, സ്വയം അധ്വാനിക്കുക, വേദനിക്കുന്നവന് അല്പമെങ്കിലും ആശ്വാസം നല്‍കുക, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് സഹായങ്ങള്‍ സ്വീകരിക്കുക, അര്‍ഹതപ്പെട്ട അവകാശിയുടെ കൈകളിലെത്തിക്കുക ഇതാണ് കൂട്ടായമയുടെ പ്രവര്‍ത്തന ശൈലിയും വിജയ രഹസ്യവും. യു.കെ.ഹാഷിം പ്രസിഡന്റും , റഫീഖ് തെന്നാണി സെക്രട്ടറിയും മൂസ പുളിയംപൊയില്‍ ട്രഷററുമായ കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത്
കല്‍പ്പറ്റയിലെയും സമീപ മഹല്ലുകളിലെയും മരണവീടുകളിലെത്തി ഖബര്‍സ്ഥാനില്‍ മയ്യത്ത് അടക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍മ്മങ്ങള്‍ക്ക് വര്‍ഷങ്ങളായി നേതൃത്വം നല്‍കുന്നത് ഈ കൂട്ടായ്മയിലെ അംഗങ്ങളാണ്. കുഴിയെടുക്കാനും പന്തല്‍ ഒരുക്കാനും തുടങ്ങിയവക്കെല്ലാമാശ്യമായ ഉപകരണങ്ങളും സജ്ജീകരണങ്ങളും സൊസൈറ്റി ഒരുക്കിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനത്തോടൊപ്പം മരണാനന്തരp കര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതിലൂടെ പൂര്‍ണ്ണമായും വ്യത്യസ്തരാവുകയാണ് കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനവും പ്രവര്‍ത്തകരും.