മുംബൈ: മറാത്തി ചലച്ചിത്ര താരം സോനാലി കുല്‍ക്കര്‍ണിയുടെ പിതാവ് മനോഹര്‍ കുല്‍ക്കര്‍ണിക്ക് കുത്തേറ്റു. കഴിഞ്ഞ ദിവസം വീട്ടില്‍ അതിക്രമിച്ച് കടന്ന 24 കാരനായ യുവാവില്‍ നിന്നാണ് കുത്തേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ 7.30 ഓടെ പിംപ്രി-ചിഞ്ച്വാഡിലെ നിഗ്ഡിയിലുള്ള വീട്ടില്‍ പൈപ്പ് വഴി ടെറസില്‍ കടന്നാണ് പ്രതി അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടുജോലിക്കാരാണ് ഇയാളെ ആദ്യം കണ്ടതെന്നും പൊലീസ് പറഞ്ഞു.
50കാരനായ മനോഹര്‍ കുല്‍ക്കര്‍ണി അക്രമിയെ നേരിട്ടപ്പോള്‍ കൈയ്യില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട ഇയാളെ അയല്‍വാസികളുടെ സഹായത്തോടെ പിടികൂടി പൊലീസിന് കൈമാറി. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇയാളുടെ ഉദ്ദശ്യേത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സോനാലിയുടെ ആരാധകനായിരിക്കുമെന്നാണ് പൊലീസിന്‍െറ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, മോഷണശ്രമമായിരിക്കാമെന്നാണ് കുടുംബത്തിന്റെ അനുമാനം.