ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 1,86,364 പുതിയ കോവിഡ് കേസുകൾ. കഴിഞ്ഞ നാൽപത് ദിവസത്തിനിടയിലെ ഏറ്റവും കുറവ് പ്രതിദിന കോവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രാജ്യത്ത് 3660 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം ഇതോടെ 2,75,55,457 ആയി ഉയർന്നു. ഇതുവരെ കോവിഡ് ബാധിതരായി രാജ്യത്ത് മരണപ്പെട്ടത് 3,18,895 പേരാണ്. 23,43,152 സജീവകേസുകളാണ് രാജ്യത്തുളളത്.