കാവുംമന്ദം: മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി സി.പി.ഐ.എം എച്എസ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം, അംഗൻവാടി ,ആയുർവ്വേദ ഹോസ്പിറ്റൽ, വീടുകളുടെ പരിസരം എന്നിവിടങ്ങളിൽ ശുചീകരണം നടത്തി.സി .പി .ഐ.എം തരിയോട് ലോക്കൽ സെക്രട്ടറി കെ.അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് സെക്രട്ടറി ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ജംഷീദ്, അനീഷ്, സന്തോഷ്, ലക്ഷ്മി രാധാകൃഷ്ണൻ,നിതിൻ തുറുവേലി,അനിൽകുമാർ, ബാബു എന്നിവർ നേതൃത്വം നൽകി

കല്‍പ്പറ്റ നഗരസഭ വിജ്ഞാന കേരളം തൊഴില്‍ മേള സംഘടിപ്പിച്ചു.
കല്‍പ്പറ്റ :-അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭയില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. 23