ജനസംഖ്യാ നിയന്ത്രണത്തില്‍ ഇളവ് വരുത്തി ചൈന. മൂന്ന് കുട്ടികള്‍ വരെയാവാമെന്നാണ് പുതിയ നിയമം പറയുന്നത്. ഒരു പതിറ്റാണ്ട് നീണ്ടുനിന്ന ഒറ്റക്കുട്ടി നയം ചൈന തിരുത്തിയത് 2016ലാണ്. രണ്ട് കുട്ടികളാവാമെന്നായിരുന്നു പുതിയ നിയമം. ഇപ്പോള്‍ വീണ്ടും നിയമം ഭേദഗതി ചെയ്താണ് മൂന്ന് കുട്ടികള്‍ വരെയാവാമെന്ന് ചൈനീസ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
40 വര്‍ഷത്തോളമായി തുടര്‍ന്നുവന്ന ‘ഒറ്റക്കുട്ടിനയം’ 2016-ലാണ് ചൈന അവസാനിപ്പിച്ചത്. ലോകത്തെ ഏറ്റവും കര്‍ശനമായ കുടുംബാസൂത്രണ നയങ്ങളിലൊന്നായിരുന്നു ഇത്. തൊഴിലെടുക്കുന്നവര്‍ക്ക് പ്രായമാവുകയും സാമ്പത്തിക സ്തംഭനവും നേരിട്ടതോടെയാണ് നയം മാറ്റാന്‍ ചൈന തീരുമാനിച്ചത്. ‘ജനസമൂഹത്തിന് പ്രായം ചെല്ലുന്നതിനോടുള്ള പ്രതികരണമെന്ന നിലയില്‍ ദമ്പതികള്‍ക്ക് മൂന്നുകുട്ടികളാകാം’- തിങ്കളാഴ്ച പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ആഭിമുഖ്യത്തില്‍ നടന്ന പോളിറ്റ് ബ്യൂറോ ലീഡര്‍ഷിപ്പ് കമ്മിറ്റിയെ ഉദ്ധരിച്ച് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
ജനന നിയന്ത്രണം രാജ്യത്തിന്റെ ജനസംഖ്യാ ഘടനയെ ഗുരുതരമായാണ് ബാധിച്ചതിരിക്കുന്നത്. ഈ മാസം ആദ്യത്തില്‍ പുറത്തുവന്ന സെന്‍സസ് റിപ്പോര്‍ട്ടിലാണ് ജനന നിരക്കില്‍ വലിയ ഇടിവുണ്ടായതായി കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം 12 മില്യന്‍ കുട്ടികളാണ് രാജ്യത്ത് ജനിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2016ല്‍ ഇത് 18 മില്യനായിരുന്നു. ഇതില്‍ നിന്ന് ഗണ്യമായ കുറവാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. 1.3 ആണ് ചൈനയിലെ പ്രത്യുല്‍പാദന നിരക്ക്. ജനസംഖ്യയില്‍ സന്തുലിത നിലനിര്‍ത്താന്‍ ആവശ്യമായ പ്രത്യുല്‍പാദന നിരക്കിനെക്കാള്‍ വളരെ കുറവാണിത്. പത്തുവര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന സെന്‍സസിന്റെ വിവരങ്ങള്‍ കഴിഞ്ഞ മാസമാണ് പ്രസിദ്ധീകരിച്ചത്. 1960ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്.