കോവിഡ്–19 വൈറസ് നിർമിച്ചത് മനുഷ്യർ, പിന്നിൽ ചൈനീസ് ലാബ് – ആരോപണവുമായി ഗവേഷകർ

കോവിഡ്-19 വൈറസ് പരീക്ഷണശാലയില്‍ നിര്‍മിച്ചതാണെന്ന വിവാദ അവകാശവാദവുമായി രണ്ട് മുതിര്‍ന്ന വാക്‌സീന്‍ ശാസ്ത്രജ്ഞര്‍. ലണ്ടനിലെ അര്‍ബുദരോഗ വിദഗ്ധനായ പ്രൊഫ. ആന്‍ഗസ് ഡാല്‍ഗലെയ്ഷും നോര്‍വീജിയന്‍ വൈറോളജിസ്റ്റായ ഡോ. ബിര്‍ഗെര്‍ സോറെന്‍സനുമാണ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പരീക്ഷണശാലകളില്‍ പ്രത്യേകം ജനിതകമാറ്റം വരുത്തിയ വൈറസുകളാണ് കോവിഡ്–19ന് കാരണമായ സാര്‍സ് കോവ് 2വിന്റെ ജനനത്തിലേക്ക് നയിച്ചതെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍.

അതായത് ലോകത്ത് ഇതിനകം തന്നെ 35.3 ലക്ഷം പേർ മരിക്കാൻ കാരണം മനുഷ്യനിർമിത വൈറസ് ആണെന്ന് ചുരുക്കം.
സാര്‍സ് കോവ് 2 വൈറസിന് പ്രകൃതിയില്‍ നിന്നും പൂര്‍വികരില്ലെന്നും വുഹാനിലെ കുപ്രസിദ്ധമായ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരീക്ഷണ ശാലയിലാണ് ഈ വൈറസുകള്‍ ജനിച്ചതെന്നുമാണ് ഈ ഗവേഷകര്‍ ആരോപിക്കുന്നത്. ‘ഭൗതികശാസ്ത്ര നിയമപ്രകാരം തുടര്‍ച്ചയായുള്ള നാല് അമിനോ ആസിഡുകള്‍ ഉണ്ടാവില്ല. കൃത്രിമമായി നിര്‍മിച്ചെടുക്കുക മാത്രമാണ് ഇതിനുള്ള മാര്‍ഗം. ഈ വൈറസ് നിര്‍മ്മിച്ചവര്‍ അവ പ്രകൃതിയില്‍ നിന്നും ഉണ്ടായവയാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്’ എന്നാണ് ഇവരുടെ പഠനത്തില്‍ പറയുന്നത്.

വൈറസുകള്‍ക്ക് ജനിതകമാറ്റം വരുത്തിക്കൊണ്ട് അവയുടെ ശേഷിയില്‍ മാറ്റം വരുത്തുന്ന ‘ഗെയിന്‍ ഓഫ് ഫങ്ഷന്‍’ എന്ന രീതിയിലുള്ള പരീക്ഷണമാണ് കോവിഡ്–19 വൈറസിന് കാരണമായതെന്ന് ഈ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വുഹാനിലെ വിവാദ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അമേരിക്ക ആറ് ലക്ഷം ഡോളര്‍ സഹായം നല്‍കിയിരുന്നുവെന്ന വാര്‍ത്ത നേരത്തെ തന്നെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഈ സംഭവത്തില്‍ അമേരിക്കന്‍ ജനപ്രതിനിധി സഭ മുൻപാകെ പ്രസിഡന്റ് ബൈഡന്റെ മുഖ്യ വൈദ്യശാസ്ത്ര ഉപദേഷ്ടാവായ ഡോ. ആന്റണി ഫൗചി തന്ന ഹാജരായി വിശദീകരണം നല്‍കേണ്ടി വന്നിരുന്നു.

വൈറസുകളില്‍ ജനിതക മാറ്റം വരുത്തുന്ന ‘ഗെയിന്‍ ഓഫ് ഫങ്ഷന്‍’ നടത്തില്ലെന്ന് വുഹാന്‍ വൈറോളജി ലാബിലെ ശാസ്ത്രജ്ഞര്‍ ഉറപ്പു നല്‍കിയിരുന്നുവെന്നായിരുന്നു ഫൗചി വിശദീകരിച്ചത്. 2014-17 കാലയളവില്‍ ഈ രീതിയിലുള്ള ഗവേഷണങ്ങള്‍ക്ക് അമേരിക്കയില്‍ വിലക്കുണ്ടായിരുന്നു. നിങ്ങളെ ചൈനീസ് ഗവേഷകര്‍ തെറ്റിദ്ധരിപ്പിച്ചതല്ലെന്ന് എന്താണ് ഉറപ്പെന്നായിരുന്നു ഫൗചിയോട് ലൂസിയാനയില്‍ നിന്നുള്ള സെനറ്റര്‍ ജോണ്‍ കെന്നഡി ചോദിച്ചത്. ‘അത് ഒരിക്കലും തള്ളിക്കളയാനാവില്ല. എന്നാല്‍, ചൈനീസ് ലാബിലെ ശാസ്ത്രജ്ഞരെ വിശ്വസിക്കാവുന്നതാണ്’ എന്നൊരു ഒഴുക്കന്‍ മറുപടിയാണ് ഇതിന് ഫൗചിക്ക് നല്‍കാന്‍ കഴിഞ്ഞതും.

കോവിഡ്–19നെതിരായ വാക്‌സീന്‍ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് ഡാല്‍ഗലെയ്ഷും സോറന്‍നും ആദ്യം ഈ ആരോപണം ഉന്നയിക്കുന്നത്. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ വിലപ്പെട്ട വിവരങ്ങളില്‍ പലതും നശിപ്പിച്ചു കളഞ്ഞിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. അതേസമയം ഈ ആരോപണങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞ ചൈന ഇതൊരു രാഷ്ട്രീയ കളിയാണെന്നാണ് പ്രതികരിച്ചത്.

ശ്രദ്ധിക്കുക…ഇനി മുതല്‍ യുപിഐ പേയ്‌മെന്‍റുകള്‍ നടത്താന്‍ ബയോമെട്രിക് ഒതന്‍റിക്കേഷന്‍, പിന്‍ നമ്പര്‍ വേണ്ട

ദിവസവും രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ഓൺലൈൻ ഇടപാടുകൾക്കായി യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നു. നിങ്ങളും യുപിഐ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. നാഷണൽ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇപ്പോൾ യുപിഐ പേയ്‌മെന്‍റ് പ്രക്രിയ

ചികിത്സയ്ക്കായി പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര സൗകര്യം ഒരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഡോക്ടര്‍ക്കെതിരായ അക്രമം; ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സംഘടനകള്‍, കോഴിക്കോട് ജില്ലയിൽ ഡോക്ടര്‍മാര്‍ പണി മുടക്കും

ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഡോക്ടര്‍മാരുടെ സംഘടനകള്‍. കെജിഎംഒഎ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കോഴിക്കോട് ജില്ലയിൽ ഡോക്ടര്‍മാര്‍ പണി മുടക്കും. മറ്റ് ജില്ലകളില്‍ ഒപി സേവനങ്ങളെ ബാധിക്കാത്ത രീതിയിലാണ്

തൊഴിൽമേള സംഘടിപ്പിച്ചു.

തവിഞ്ഞാൽ പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് വിജ്ഞാന കേരളത്തിന്റെ ഭാഗമായി തൊഴിൽമേള സംഘടിപ്പിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൈജി തോമസ് ഉദ്ഘാടനം നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ ഷീജ ബാബു അധ്യക്ഷത വഹിച്ചു. ഹരിത കർമ്മസേന

യൂണിവേഴ്സിറ്റി റാങ്കുകൾ തൂത്തുവാരി നീലഗിരി കോളേജ്

താളൂർ: ഭാരതിയാർ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള നൂറിലധികം കോളേജുകളിലെ 2025 വർഷത്തെ ബാച്ച് പരീക്ഷയുടെ ഫൈനൽ ഫലത്തിൽ നീലഗിരി കോളേജിന് 21 റാങ്കുകൾ. അതിൽ 3 ഗോൾഡ് മെഡലുകളും. അജ്‌മല ഫർഹാന (ബി.എസ്.ഇ. സൈക്കോളജി), എ.

‘ വായ്പകൾ കണ്ണടച്ച് എഴുതിത്തള്ളുന്നു’; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി എംപി. കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഞെട്ടിക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കോര്‍പറേറ്റുകളുടെ വായ്പകള്‍ കേന്ദ്രം കണ്ണടച്ച് എഴുതിതള്ളുകയാണ്. അര്‍ഹമായ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.