സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4610 രൂപയിലും പവന് 36,880 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വില ഗ്രാമിന് 77 രൂപ. കഴിഞ്ഞ 3 മാസത്തിനിടയിൽ ഒരു പവൻ സ്വർണത്തിന് ഏറ്റവും ഉയർന്ന വില മെയ് മാസത്തിൽ രേഖപ്പെടുത്തിയ 36,880 ആണ്. ഏപ്രിലിൽ പവന് 1720 യും ഗ്രാമിന് 215 രൂപയും ഉയർന്നിരുന്നു. അതേ സമയം മാർച്ചിൽ 1,560 രൂപയും ഫെബ്രുവരിയിൽ 2,640 രൂപയും പവന് കുറയുകയും ചെയ്തു.
രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് വരുമാന വർധന സ്വർണത്തിനും വിനയായേക്കാം. ഫെഡ്മീറ്റിങ് അടുക്കും തോറും, പണപ്പെരുപ്പപേടി വർദ്ധിക്കുന്നത് സ്വർണത്തിന്റെ മുന്നേറ്റം കുറച്ചേക്കാമെങ്കിലും, അടുത്ത രണ്ടാഴ്ച സ്വർണം കുതിപ്പ് നേടിയേക്കാം. 1880 ഡോളറിലാണ് സ്വർണത്തിന്റെ അടുത്ത പിന്തുണ എന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.