അനിയന്ത്രിത ഇന്ധനവില; കേന്ദ്ര നിലപാടിൽ മാറ്റം വേണമെന്ന് മുഖ്യമന്ത്രി.

പെട്രോളിയം ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി വർദ്ധിക്കാതിരിക്കണമെങ്കിൽ അന്താരാഷ്ട്ര കമ്പോളത്തിൽ വില കുറയുമ്പോൾ കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവയിൽ വർദ്ധന വരുത്തുന്ന രീതി അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സംസ്ഥാന സർക്കാർ നികുതി കുറയ്ക്കണമെന്ന കേന്ദ്ര സർക്കാർ വാദം വിചിത്രമാണെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു. ഇന്ധനവില വർദ്ധന വരുത്തുന്ന നിലപാടിൽ നിന്നും കേന്ദ്രം പിന്തിരിയണമെന്നാണ് സംസ്ഥാന സർക്കാരിൻറെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സി.എച്ച്. കുഞ്ഞമ്പുവിൻറെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിയുടെ മറുപടി.

മുഖ്യമന്ത്രിയുടെ മറുപടി;

പെട്രോൾ-ഡീസൽ വില നിയന്ത്രണം 2010 ലും 2014 ലും കേന്ദ്ര സർക്കാർ എടുത്തുമാറ്റിയശേഷം ഇന്ധന വില ക്രമാനുഗതമായി ഉയരുന്ന സ്ഥിതി വിശേഷമാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡോയിൽ വില താഴുമ്പോൾ അതിൻറെ നേട്ടം രാജ്യത്തെ ഉപഭോക്താക്കൾക്ക് കിട്ടുമെന്ന് ഉയർത്തിയ അവകാശവാദത്തിന് വസ്തുതകളുടെ പിൻബലമില്ലാതായിരിക്കുകയാണ്. ഇതിനു കാരണം അന്താരാഷ്ട്ര കമ്പോളത്തിൽ വില താഴുമ്പോൾ അതിനുസൃതമായി എക്‌സൈസ് തീരുവ വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ വില താഴാതെ പിടിച്ചുനിർത്തുകയും പലപ്പോഴും ഉയർത്തുകയും ചെയ്യുന്നതുകൊണ്ടാണ്.

കേന്ദ്ര സർക്കാരിൻറെ കഴിഞ്ഞ ആറു വർഷക്കാലത്തെ കണക്കുകൾ പരിശോധിച്ചാൽ പെട്രോളിന്മേലും ഡീസലിന്മേലുമുള്ള കേന്ദ്ര നികുതി 307 ശതമാനം വർദ്ധിച്ചതായി കാണാം. 2021 ൽ ഇതിനകം പെട്രോൾ-ഡീസൽ വില 19 തവണ വർദ്ധിക്കുന്ന സ്ഥിതിയുമുണ്ടായി.

കേന്ദ്ര സർക്കാർ ചുമത്തുന്ന എക്‌സൈസ് തീരുവയിൽ നാലിനങ്ങളുണ്ട്. അവ ബേസിക് എക്‌സൈസ് തീരുവ, സ്‌പെഷ്യൽ അഡീഷണൽ എക്‌സൈസ് ഡ്യൂട്ടി, കൃഷി പശ്ചാത്തലസൗകര്യ വികസന സെസ്, അഡീഷണൽ എക്‌സൈസ് ഡ്യൂട്ടി & റോഡ് പശ്ചാത്തല സൗകര്യ വികസന സെസ് എന്നിവയാണ്. ഇതിൽ ബേസിക് എക്‌സൈസ് തീരുവ ഒഴികെയുള്ളവ ഒന്നുംതന്നെ സംസ്ഥാനങ്ങളുമായി പങ്കിടേണ്ടവയല്ല.

എല്ലാ വിലവർദ്ധനയും പങ്കിടേണ്ടാത്ത തീരുവകളിലാണ് കേന്ദ്ര സർക്കാർ വരുത്തിക്കൊണ്ടിരിക്കുന്നത്. 2021 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം പെട്രോളിൻമേൽ ചുമത്തിയിരുന്ന 67 രൂപ എക്‌സൈസ് തീരുവയിൽ വെറും 4 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ട ബേസിക് എക്‌സൈസ് തീരുവ.

ഈ അവസ്ഥ നിലനിൽക്കവെയാണ് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാർ നികുതി കുറയ്ക്കണമെന്ന വിചിത്രവാദമുയർത്തുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി വർദ്ധിക്കാതിരിക്കണമെങ്കിൽ അന്താരാഷ്ട്ര കമ്പോളത്തിൽ വില കുറയുമ്പോൾ കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവയിൽ വർദ്ധന വരുത്തുന്ന രീതി അവസാനിപ്പിക്കണം.

കേന്ദ്ര സർക്കാർ അടിക്കടി ഉയർത്തുന്ന ഇന്ധനവില കാരണമുണ്ടാകുന്ന വിലക്കയറ്റം ഉപഭോഗത്തിൻറെ ശക്തിപ്പെടുത്തലിനെ തടസ്സപ്പെടുത്തുന്നതു വഴി സാമ്പത്തിക വളർച്ചയ്ക്ക് വിഘാതം നിൽക്കും. ഇന്ധനവില വർദ്ധന കാരണമുണ്ടാകുന്ന അവശ്യസാധാനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ പ്രത്യേകിച്ച് ദോഷകരമായി ബാധിക്കും. അനിയന്ത്രിതമായി ഇന്ധനവില വർദ്ധന വരുത്തുന്ന നിലപാടിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നാണ് സംസ്ഥാന സർക്കാരിൻറെ നിലപാട്.

കെ എസ് ആർ ടി സി ബസ്സ്‌ പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം

പിണങ്ങോട്: കെ എസ് ആർ ടി സി ബസ്സ്‌ പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം. പിണങ്ങോട് പീസ് വില്ലേജി ന് സമീപത്തെ എടത്തറ കടവ് പാലത്തിലാണ് ബസ്സ്‌ ഇടിച്ചത്.തിരുവനന്തപുരം ഡിപ്പോയുടെ AT (423)

വെള്ളത്തിനുമുണ്ട് എക്സ്പയറി ഡേറ്റ്; റിസക് എടുക്കേണ്ട, ഇക്കാര്യങ്ങള്‍ അറിഞ്ഞുവയ്ക്കാം

മനുഷ്യ ശരീരത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് വെള്ളം എത്രത്തോളം അത്യന്താപേക്ഷിതമാണെന്ന് അറിയാമോ.അതുപോട്ടെ, നമുക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഈ വെള്ളത്തിന് എക്സ്പയറി ഡേറ്റ് ഉണ്ടെന്നറിയാമോ..വെള്ളം എത്രകാലം കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാമെന്ന് നോക്കാം. വെള്ളത്തിന് എക്‌സ്‌പയറി ഡേറ്റുണ്ടോ? സാധാരണയായി

മെസിപ്പടക്കായി സ്റ്റേഡിയമൊരുങ്ങുന്നു; 70 കോടി ചിലവിട്ട് പുതുക്കിപ്പണിയുമെന്ന് റിപ്പോർട്ടർ എംഡി ആന്റോ അഗസ്റ്റിൻ

മെസിയുടെയും അർജന്റീനയുടെയും കേരളത്തിലേക്കുള്ള വരവിനോടനുബന്ധിച്ച് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതുക്കിപ്പണിയുമെന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ. ഇതിനായി 70 കോടി ചിലവിടുമെന്നും ഇതിനോടകം തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണപ്രവർത്തികൾ

വേദന മാറിയേക്കാം, കാത്തിരിക്കുന്നത് ജീവഹാനി;വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ പെയിൻകില്ലർ ആളെക്കൊല്ലിയെന്ന് പഠനം

വിവിധ വേദനകൾക്കും മറ്റുമായി ആളുകൾ സ്ഥിരം ഉപയോഗിക്കുന്ന ഒരു പെയിൻകില്ലറാണ് ട്രമഡോൾ. മുതിർന്നവരിൽ ഉൾപ്പെടെ മിതമായതോ അല്ലാത്തതോ ആയ, കഠിനമായ വിട്ടുമാറാത്ത വേദനയ്ക്ക് പരിഹാരമായി ഇവ ഉപയോഗിക്കാറുണ്ട്. ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നവയുമാണ്. എന്നാൽ ഈ

വയറിലെ ഗ്യാസ് ആണോ പ്രശ്‌നം? പോംവഴി ഉണ്ട്

ശരിയായി ഭക്ഷണം കഴിച്ചാലും വയറില്‍ ഗ്യാസ് ഉരുണ്ടുകൂടി അസ്വസ്ഥതയുണ്ടാവുന്നവര്‍ ഒരുപാടുണ്ട്. ഭക്ഷണത്തിന് പിന്നാലെ വയറ് വീര്‍ക്കുകയും വയറുവേദന ഉണ്ടാവുകയും ചെയ്യുന്നത് ഏറ്റവും വലിയ ബുദ്ധിമുട്ടുതന്നെയാണ്. പല വിധത്തിലുളള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാന്‍ ‘ബ്ലോട്ടിംഗ്’ എന്ന് അറിയപ്പെടുന്ന

ജില്ലാ ക്ഷീര സംഗമം; ജീവനക്കാർക്കും ഭരണസമിതി അംഗങ്ങൾക്കുമായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

വയനാട് ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി ജില്ലയിലെ നാല് ബ്ലോക്കിൽ നിന്നുള്ള ക്ഷീരസംഘം ജീവനക്കാരും ഭരണസമിതി അംഗങ്ങളും ഉൾപ്പെട്ട ടീമുകൾ തമ്മിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പനമരം ഫിറ്റ്കാസ sർഫിൽ പനമരം ബ്ലോക്ക് പഞ്ചായത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.