കർണാടകയുമായി വർഷങ്ങൾ നീണ്ട നിയമപോരാട്ടം; ‘KSRTC’ ഇനി കേരളത്തിന് സ്വന്തം.

തിരുവനന്തപുരം: കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്തും , ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതൽ കേരളത്തിന്‌ സ്വന്തം.കേരളത്തിന്റെയും, കർണാടകയുടേയും റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോ​ഗിച്ച് വന്ന കെഎസ്ആർടിസി (KSRTC) എന്ന പേര് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ.ഇരു സംസ്ഥാനങ്ങളും പൊതു ​ഗതാ​ഗത സർവ്വീസുകളിൽ കെഎസ്ആർടിസി എന്ന പേരാണ് വർഷങ്ങളായി ഉപയോ​ഗിച്ച് വന്നത്.

എന്നാൽ ഇത് കർണാടകയുടേതാണെന്നും കേരള ട്രാൻസ്പോർട്ട് ഉപയോ​ഗിക്കരുതെന്നും കാട്ടി 2014 ൽ കർണാടക നോട്ടീസ് അയക്കുകയായിരുന്നു. തുടർന്ന് അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സർക്കാരിന് കീഴിലെ രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്കിന് കേരളത്തിന്‌ വേണ്ടി അപേക്ഷിച്ചു. അതിനെ തുടർന്ന് വർഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. ഒടുവിൽ ട്രേഡ് മാർക്ക്സ് ആക്ട് 1999 പ്രകാരം കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും , എംബ്ലവും, ആനവണ്ടി എന്ന പേരും,കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് അനുവദിച്ച്,ട്രേഡ് മാർക്ക്‌ ഓഫ് രജിസ്ട്രി ഉത്തരവിറക്കി.

“ജനങ്ങളുടെ ജീവിതവുമായി ഇഴുകി ചേർന്നതാണ് കേരളത്തിൽ,കെ എസ്‌ ആർ ടി സി യുടെ ചരിത്രം. വെറുമൊരു വാഹന സർവീസ് മാത്രമല്ല, അത്. സിനിമയിലും, സാഹിത്യത്തിലും ഉൾപ്പടെ നമ്മുടെ സാംസ്‌കാരിക ജീവിതത്തിൽ ഈ പൊതു ഗതാഗത സംവിധാനത്തിന്റെ മുദ്രകൾ പതിഞ്ഞിട്ടുണ്ട്. അത്ര വേഗത്തിൽ മായ്ച്ചു കളയാൻ പറ്റുന്നതല്ല ഇത്. ട്രേഡ് മാർക്ക്‌ രജിസ്ട്രിക്ക് അതു മനസിലാക്കി ഉത്തരവിറക്കാൻ കഴിഞ്ഞുവെന്നതിൽ സന്തോഷമുണ്ട്. ഒപ്പം ഇതിനു വേണ്ടി പ്രയത്നിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു.ഇത് കെഎസ്ആർടിസിക്ക് ലഭിച്ച നേട്ടമാണ് ” ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു

കെ എസ്‌ ആർ ടി സി എന്ന് ഇനി മുതൽ കേരളത്തിന്‌ മാത്രമേ ഉപയോഗിക്കാൻ കഴിയൂ, അതുകൊണ്ട് തന്നെ കർണ്ണാടകത്തിന് ഉടൻ തന്നെ നോട്ടീസ് അയക്കുമെന്ന് കെ എസ്‌ ആർ ടി സി എം ഡി യും, ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ അറിയിച്ചു. ‘ആനവണ്ടി ‘എന്ന പേരും പലരും പലകാര്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്, അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകർ ഐഎഎസ് പറയുന്നു.

ആധാർ പുതുക്കലിൽ പുതിയ മാറ്റം; 5 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഇനി സൗജന്യം

തിരുവനന്തപുരം : അഞ്ച് വയസ്സു മുതൽ പതിനേഴു വയസ്സുവരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ (Mandatory Biometric Update – MBU) സൗജന്യമാക്കി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI).നേരത്തെ 5 മുതൽ

കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

ഷാഫി പറമ്പിൽ എംപിയെ പോലീസ് അതിക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് വൈത്തിരി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പൊഴുതനയിൽ പ്രതിഷേധ പ്രകടനം നടത്തി.പോൾസൺ കൂവക്കൽ, എബിൻ മുട്ടപ്പള്ളി, എ എ വർഗീസ്‌, രാജൻ മാസ്റ്റർ, ഷാജി വട്ടത്തറ,

കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

ഷാഫി പറമ്പിൽ എംപിയെ പോലീസ് അതിക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് വൈത്തിരി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പൊഴുതനയിൽ പ്രതിഷേധ പ്രകടനം നടത്തി.പോൾസൺ കൂവക്കൽ, എബിൻ മുട്ടപ്പള്ളി, എ എ വർഗീസ്‌, രാജൻ മാസ്റ്റർ, ഷാജി വട്ടത്തറ,

യൂത്ത് കോൺഗ്രസ്‌ മുട്ടിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

ഷാഫി പറമ്പിൽ എംപിയെ ക്രൂരമായി മർദ്ദിച്ച പിണറായി പോലീസിൻ്റെ നര നായാട്ടിനെതിരെ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റി മുട്ടിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കൽപറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റ്

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ: ജില്ലയില്‍ 58,054 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

പോളിയോ വൈറസ് നിര്‍മാര്‍ജനം ലക്ഷ്യമിട്ട് നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം നാളെ(ഒക്ടോബര്‍ 12) രാവിലെ ഒൻപതിന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നഗരസഭാ ചെയര്‍മാന്‍ ടി. ജെ. ഐസക് നിര്‍വഹിക്കും. ആരോഗ്യ പ്രവര്‍ത്തകരുടെ

കൽപ്പറ്റ നഗരത്തിൽ ഗതാഗത പരിഷ്കരണം :ചരക്ക് വാഹനങ്ങൾക്ക് പ്രവേശനം പരിമിതപ്പെടുത്തും

ഗതാഗത പരിഷ്കാരങ്ങൾ ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. കൽപ്പറ്റ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിച്ച് യാത്ര സുഗമമാക്കൽ ലക്ഷ്യമിട്ട് ഗതാഗത പരിഷ്കാര നിർദേശങ്ങളുമായി നഗരസഭ. ചരക്ക് വാഹനങ്ങൾക്ക് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.