കല്‍പറ്റ-നിര്‍ധന കുടുംബങ്ങള്‍ക്കു ഗൃഹോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനു പദ്ധതിയുമായി എം.വി.ശ്രേയാംസ്‌കുമാര്‍ എം.പിയുടെ ഹെല്‍പ് ഡെസ്‌ക്. വീടുകളില്‍ ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന പുതിയതും പഴയതുമായ എല്ലാത്തരം ഗൃഹോപകരണങ്ങളും ശേഖരിച്ച് അര്‍ഹരെ കണ്ടെത്തി സൗജന്യമായി വിതരണം ചെയ്യുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി സ്‌നേഹ സ്റ്റോര്‍ എന്ന പേരില്‍ സ്ഥാപനം ആരംഭിക്കും. സ്റ്റോര്‍ പ്രവര്‍ത്തനം എ്ച്ച്.ഐ.എം.യു.പി സ്‌കൂളിനു സമീപം വെള്ളിയാഴ്ച തുടങ്ങും.
സ്‌നേഹ സ്റ്റോറിലേക്കു വീട്ടുപകരണങ്ങള്‍ സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ കെ.ബി.രാജുകൃഷ്ണ(9961500900),യു.എ.അജ്മല്‍ സാജിദ്(9744291119),കെ.ടി.ഹാഷിം(9995586866), എ.ഷംസുദ്ദീന്‍(9947715439), പി.എം.ഷബീറലി(9847370144),ഷൈജല്‍ കൈപ്പ(9895345400),ഓജസ് ദേവസി(9447600222), ജിതിന്‍ രാജേന്ദ്രന്‍(9645745005), എ.സുരേന്ദ്രന്‍(9447849539) എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നു ഹെല്‍പ്‌ഡെസ്‌ക് ചുമതലയുള്ളവര്‍ അറിയിച്ചു.