ഇന്ത്യയിലെ ഏറ്റവും മോശം ഭാഷയേതെന്ന ചോദ്യത്തിന് ഗൂഗിളിൻ്റെ ഉത്തരം കന്നട എന്നായിരുന്നു. ഇതോടെ വിവാദവും തുടങ്ങി. വിഷയത്തെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍. ഒരു വെബ്സൈറ്റ് ആണ് ഇത്തരമൊരു കാര്യം അപ്‌ലോഡ് ചെയ്തത്. ഈ വെബ്സൈറ്റ് ആളുകൾ റിപ്പോർട്ട് ചെയ്തു.
ഗൂഗിൾ അധികൃതർക്ക് വിശദീകരണം ആവശ്യപ്പെട്ട് കന്നട സാംസ്കാരിക മന്ത്രി അരവിന്ദ് ലിംബാവലി നോട്ടീസ് അയക്കുമെന്ന് പറഞ്ഞു. ഇത്തരം തെറ്റുകൾ ഒരിക്കലും സ്വീകാര്യമല്ലെന്ന് മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ട്വീറ്റ് ചെയ്തു.
കന്നടയെ ഇത്തരത്തിൽ ചിത്രീകരിക്കുന്നതിലൂടെ കന്നടിഗരുടെ അഭിമാനത്തെയാണ് അവഹേളിക്കുന്നതെന്ന് ഗൂഗിള്‍ ചെയ്യുന്നതെന്ന് കന്നട സാംസ്കാരിക മന്ത്രി അരവിന്ദ് ലിംബാവലി പറഞ്ഞു. സംഭവത്തിൽ ഗൂഗിൾ മാപ്പുപറയണമെന്ന് ലോക്സഭാംഗം പി.സി. മോഹന്‍ ആവശ്യപ്പെട്ടു.
വിമർശനം ഉയർന്നതോടെ ഗൂഗിൾ ഉത്തരം നീക്കം ചെയ്തു എങ്കിലും സ്ക്രീൻഷോർട്ട് എല്ലാം പങ്കുവെച്ചുകൊണ്ട് കന്നടിഗർ രംഗത്തുവരികയായിരുന്നു.