കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (30.08) പുതുതായി നിരീക്ഷണത്തിലായത് 75 പേരാണ്. 621 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3236 പേര്. ഇന്ന് വന്ന 10 പേര് ഉള്‍പ്പെടെ 249 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 948 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 49961 സാമ്പിളുകളില്‍ 47645 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 46174 നെഗറ്റീവും 1471 പോസിറ്റീവുമാണ്.

വയർമാൻ ഏകദിന പരിശീലന പരിപാടി 18ന്
സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നിയമപ്രകാരം വയർമാൻ പരീക്ഷ വിജയിച്ചവർക്കുള്ള നിർബന്ധിത ഏകദിന പരിശീലന പരിപാടി സെപ്റ്റംബർ 18 രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.