കണിയാരം: ഒരു മാസത്തിലേറെ തുടർന്ന ലോക് ഡൗൺ കാലത്ത് പ്രതിസന്ധിയിലായ കുടുംബങ്ങൾ നിരവധിയാണ്. കോവിഡ് രണ്ടാം തരംഗ ഘട്ടത്തിൽ പ്രതിസന്ധി രൂക്ഷമാകുകയാണ്.നിരവധിയായ കർഷകർ കപ്പയും, വാഴയും മറ്റ് ഭക്ഷ്യവസ്തുക്കളുമുൾപ്പെടെ കൃഷി ചെയ്ത് ഉത്പന്നങ്ങൾക്ക് മുടക്കുമുതൽ പോലും ലഭിക്കാതെ പ്രതിസന്ധിയിലായപ്പോഴും പ്രയാസമനുഭവിക്കുന്നവർക്ക് ഭക്ഷ്യധാന്യമുൾപ്പെടെ കണിയാരത്തെ സിപിഐ (എം) പ്രവർത്തകരുടെ നേതൃത്വത്തിൽ വിതരണം ചെയ്യുകയാണ്. രണ്ട് ടണ്ണിലധികം കപ്പയാണ് കുഴിനിലത്തെ കോട്ടായിയിൽ ജെയ്സൺ ജോയ് സൗജന്യമായി നൽകിയത്.600 ലധികം കുടുംബങ്ങളിലാണ് സിപിഐ (എം) വൊളണ്ടിയർമാർ വിതരണം നടത്തിയത്.പ്രവർത്തനങ്ങൾക്ക് സിപിഐ എം മാനന്തവാടി ഏരിയ കമ്മിറ്റിയംഗം പി ടി ബിജു, എ കെ റൈഷാദ്, അജിത്ത് വർഗ്ഗീസ്, എം സോമദാസ്, രാജു മൈക്കിൾ, രതീഷ് രാജൻ എന്നിവർ നേതൃത്വം നൽകി.

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന സൂപ്പർഫ്രൂട്ട് സ്മൂത്തി
പോഷകസമൃദ്ധമായ പഴങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കും, ഗ്യാസ് മൂലം വയറു വീര്‍ക്കുന്നത് കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അത്തരത്തില്‍ ഒരു സൂപ്പര്‍ ഫ്രൂട്ട് സ്മൂത്തിയെ പരിചയപ്പെടുത്തുകയാണ്