അമ്പലവയല്‍ പോലീസിനെ കത്തി വീശി അക്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍. ചുള്ളിയോട് സ്വദേശികളും സഹോദരങ്ങളുമായ വലിയ വീട്ടില്‍ അനില്‍കുമാറും,സുനില്‍കുമാറുമാണ് അറസ്റ്റിലായത്.ഇന്നലെ രാത്രി 9 മണിയോടെയാണ് അമ്പലവയല്‍ ആര്‍ എ ആര്‍ എസ് കോട്ടേഴ്‌സില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത് അറിഞ്ഞ് സ്ഥലത്തെത്തിയ എസ് ഐയെയും സംഘത്തെയും യുവാക്കള്‍ കത്തി വീശി അക്രമികുകയായിരുന്നു. അക്രമത്തില്‍ അമ്പലവയല്‍ എസ് ഐ അനൂപ്,എ എസ് ഐ ശ്രീധരന്‍, സിവില്‍ പോലീസ് ഓഫീസര്‍ ശിവദാസന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.

ഉള്ളി അരിയുമ്പോള്‍ ഇനി കരയില്ല; പുതിയ ട്രിക്കുമായി ശാസ്ത്രജ്ഞര്‍
നമ്മുടെയൊക്കെ ഭക്ഷണത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒന്നാണ് ഉള്ളി. കറികളുടെ സ്വാദ് കൂട്ടാന്‍ ഏറെ കഴിവുള്ള ഉള്ളിയെ നമ്മള്‍ എന്തെങ്കിലും കാരണം കൊണ്ട് അതിനെ വെറുക്കുന്നുണ്ടെങ്കില്‍ അത് ഉള്ളി അരിയുമ്പോഴുള്ള നീറ്റലിനെ ഓര്‍ത്തിട്ടാവും. പലപ്പോഴും