കൊവിഡ് വാക്സിൻ നയത്തിൽ പുതുക്കിയ മാർഗരേഖ

ന്യൂഡൽഹി:രാജ്യത്തെ കൊവിഡ് വാക്സിൻ മാർഗ്ഗ രേഖ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം .ഇന്ത്യയിലെ കൊവിഡ് വാക്സിനേഷന്‍ പ്രോഗ്രാമിന്റെ വേഗത,സംഭരണം, വിതരണം, ധനവിനിയോഗം എന്നിവ സംബന്ധിച്ച്‌ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് പല സംസ്ഥാനങ്ങളും അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.ജനസംഖ്യ, രോഗവ്യാപ്തി, പ്രതിരോധ കുത്തിവയ്പ്പുകളുടെ പുരോഗതി തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ നല്‍കും.സ്വകാര്യ ആശുപത്രികൾക്കുള്ള വാക്സിൻ നിരക്ക് ഉൽപാതകർ തീരുമാനിക്കും.

വാക്സിന്‍ നിര്‍മ്മാതാക്കള്‍ ഉത്പാദിപ്പിക്കുന്ന വാക്സിനുകളുടെ 75% കേന്ദ്രസര്‍ക്കാര്‍ വാങ്ങും. ദേശീയ വാക്സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചതുമുതല്‍ വാങ്ങിയ വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കുന്നത് തുടരും. ഗവണ്‍മെന്റ് വാക്സിനേഷന്‍ സെന്ററുകള്‍ മുഖേന ഈ ഡോസുകള്‍ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി നല്‍കും. സംസ്ഥാനങ്ങള്‍ക്ക് സജന്യമായി നല്‍കുന്ന വാക്സിന്‍ ഡോസുകളെ സംബന്ധിച്ച മുന്‍‌ഗണന ക്രമം തുടരും. ആരോഗ്യ പ്രവര്‍ത്തകര്‍ , മുന്നണി പോരാളികള്‍, 45 വയസ്സിനു മുകളിലുള്ള പൗരന്മാര്‍,രണ്ടാമത്തെ ഡോസ് എടുക്കേണ്ട പൗരന്മാര്‍, 18 വയസും അതില്‍ കൂടുതലുമുള്ള പൗരന്മാര്‍ എന്നിങ്ങനെ മുന്‍ഗണന ക്രമം തുടരും. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സംസ്ഥാനങ്ങള്‍ മുന്‍ഗണനാ ക്രമം നിശ്ചയിക്കണം. ആകെ ഉത്പാദിപ്പിക്കുന്ന വാക്സിനുകളുടെ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കാം. സ്വാകാര്യ ആശുപത്രികള്‍ക്ക് നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് വാക്സിന്‍ വാങ്ങാം. വാക്സിന്റെ വില നിര്‍മാതാക്കള്‍ നിശ്ചയിക്കുംആശുപത്രികള്‍ തുക നല്‍കേണ്ടത് നാഷ്ണല്‍ ഹെല്‍ത് അതോറിറ്റിയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി സര്‍വീസ് ചാര്‍ജായി 150 രൂപ വരെയും ഈടാക്കാം. സ്വകാര്യ ആശുപത്രികളെ സംസ്ഥാന സര്‍ക്കാര്‍ നിരീക്ഷിക്കണം.സ്വാകാര്യ ആശുപത്രികളിലെ വാക്സിന്‍ വിതരണത്തിലും തുല്യത ഉറപ്പാക്കണം.

എല്ലാ പ്രദേശങ്ങളിലും ഉള്ള സ്വകാര്യ ആശുപത്രികളില്‍ വാക്സിന്‍ ലഭ്യത ഉറപ്പാക്കുനതിനും ഏതെങ്കിലും സ്വാകാര്യ ആശുപത്രി വാക്സിന്‍ അധികമായി വാങ്ങിച്ചു കൂടുന്നത് ഒഴിവാക്കുന്നതിനുമാണിത്

ഉള്ളി അരിയുമ്പോള്‍ ഇനി കരയില്ല; പുതിയ ട്രിക്കുമായി ശാസ്ത്രജ്ഞര്‍

നമ്മുടെയൊക്കെ ഭക്ഷണത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒന്നാണ് ഉള്ളി. കറികളുടെ സ്വാദ് കൂട്ടാന്‍ ഏറെ കഴിവുള്ള ഉള്ളിയെ നമ്മള്‍ എന്തെങ്കിലും കാരണം കൊണ്ട് അതിനെ വെറുക്കുന്നുണ്ടെങ്കില്‍ അത് ഉള്ളി അരിയുമ്പോഴുള്ള നീറ്റലിനെ ഓര്‍ത്തിട്ടാവും. പലപ്പോഴും

‘കോൺ​ഗ്രസിൽ സ്ഥാനമാനങ്ങളും നേതാക്കളുമല്ല, പാര്‍ട്ടിയാണ് വലുത്’: വി ഡി സതീശൻ

കോൺ​ഗ്രസിൽ സ്ഥാനമാനങ്ങളും നേതാക്കളുമല്ല പാര്‍ട്ടിയാണ് വലുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്ഥാനങ്ങള്‍ക്ക് കടിപിടി കൂടാതെ എതിരാളികള്‍ക്ക് ചുട്ട മറുപടി നല്‍കും. 100ൽ അധികം സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിച്ചു’; ഗാസ വെടിനിർത്തൽ നിലനിൽക്കുമെന്ന് ഡോണൾഡ് ട്രംപ്, സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തിൽ

ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഗാസ വെടിനിർത്തൽ നിലനിൽക്കുമെന്നും ഡോണൾഡ് ട്രംപ് അറിയിച്ചു. ബെഞ്ചമിൻ നെതന്യാഹു യുദ്ധകാലത്തെ മികച്ച പ്രധാനമന്ത്രിയെന്നും ട്രംപിന്‍റെ പ്രശംസ. ഇസ്രയേലിലേക്ക് തിരിക്കുന്നതിന്‍റെ തൊട്ടുമുമ്പായിരുന്നു ഡോണൾഡ് ട്രംപിന്‍റെ

നെടുമ്പാശ്ശേരി;വിമാനത്തിന്‍റെ ശുചിമുറിയില്‍ പ്രഷര്‍പമ്പില്‍ 625ഗ്രാം സ്വര്‍ണം;181 യാത്രക്കാര്‍ നിരീക്ഷണത്തില്‍

നെടുമ്പാശ്ശേരി: വിമാന ശുചിമുറിയിലെ പ്രഷര്‍ പമ്പില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കടത്താന്‍ ശ്രമം. ഡി ആര്‍ ഐയുടെ പരിശോധനയിലാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയത്. വ്യാപകമായി സംഘം ചേര്‍ന്ന് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, കള്ളക്കടലിനും കടൽ ക്ഷോഭത്തിനും സാധ്യത

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ

കെഎസ്ആർടിസിക്ക് പരസ്യം നൽകുന്നവർക്ക് 15% കമ്മീഷൻ; നൂതനമായ ‘തൊഴിൽ ദാന പദ്ധതിയുമായി’ ഗതാഗത മന്ത്രി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കാൻ നൂതനമായ ‘തൊഴിൽ ദാന പദ്ധതിയുമായി’ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ആർക്കും കെഎസ്ആർടിസിക്ക് വേണ്ടി പരസ്യങ്ങൾ പിടിക്കാൻ അവസരം നൽകുന്ന ഈ പദ്ധതി ഉടൻ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.