രാജ്യത്ത് ഇന്നും ഒരു ലക്ഷത്തില്‍ താഴെ പ്രതിദിന കൊവിഡ് കേസുകള്‍; ആശ്വാസമായി രോഗമുക്തി നിരക്കും.

24 മണിക്കൂറിനിടെ ഇന്ത്യയില്‍ സ്ഥിരീകരിച്ചത് 92596 കൊവിഡ് കേസുകള്‍. രണ്ടാം ദിവസമാണ് കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2219 കൊവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം ആകെ മരണ സംഖ്യ 3.5 ലക്ഷം കടന്നു.

ആശ്വാസവാര്‍ത്തയായി രോഗമുക്തി നിരക്കും വര്‍ധിച്ചിട്ടുണ്ട്. 94.5 ശതമാനമാണ് പ്രതിദിന രോഗമുക്തി നിരക്ക്. കഴിഞ്ഞ ദിവസം 86000ല്‍ പരം കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. മരണ നിരക്കും ഇന്നത്തെ അപേക്ഷിച്ച് ചെറിയ കുറവ് രേഖപ്പെടുത്തിയിരുന്നു.

അതിനിടെ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുമ്പോള്‍ ജാഗ്രത കൈവിടരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ജാഗ്രത കുറഞ്ഞാല്‍ രോഗ വ്യാപനം വീണ്ടും വര്‍ധിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ജവഹര്‍ നവോദയ വിദ്യാലങ്ങളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

ജവഹര്‍ നവോദയ വിദ്യാലങ്ങളില്‍ 9,11 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ആറാം ക്ലാസിലേക്കുള്ള പതിവ് പ്രവേശനത്തിന് പുറമെയാണിത്. എല്ലാ വര്‍ഷവും അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ലാറ്ററല്‍ എന്‍ട്രി ടെസ്റ്റിലൂടെയാണ് 9, 11 ക്ലാസുകളിലേക്കുള്ള

ഇരുപത്തിയൊന്നാമത് സംസ്ഥാന എക്സൈസ് കലാ കായികമേള 17-ന് ആരംഭിക്കും

മുണ്ടേരി എം. കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ 17 -ന് വൈകുന്നേരം 4 മണിക്ക് മന്ത്രി എം ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ വിവിധ വേദികളിലായി 1500

പുൽപള്ളി പോലീസ് സ്റ്റേഷൻ സന്ദർശിച്ച് സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികൾ

പുൽപള്ളി : പുൽപ്പള്ളി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾ അധ്യാപകർക്കൊപ്പം സ്റ്റേഷൻ സന്ദർശിച്ചത്. പുൽപള്ളി സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ എം.മോഹനന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചും പോലീസ്

‘കിടക്കാൻ സ്ഥലമില്ല, കയ്യിൽ പണമില്ല’- സ്റ്റേഷനിൽ അഭയം ചോദിച്ചെത്തിയത് മോഷണകേസിലെ പ്രതി- കയ്യോടെ പൊക്കി മാനന്തവാടി പോലീസ്

മാനന്തവാടി: പണം നഷ്ടപ്പെട്ടെന്ന പരാതിയും കിടക്കാൻ സ്ഥലം നൽകണമെന്ന ആവശ്യവുമായി പോലീസ് സ്റ്റേഷനിലെത്തിയ മോഷണ കേസ് പ്രതിയെ കയ്യോടെ പൊക്കി മാനന്തവാടി പോലീസ്. കണ്ണൂർ, കണ്ണപുരം, മാറ്റാൻകീൽ തായലേപുരയിൽ എം.ടി. ഷബീറി(40)നെയാണ് പോലീസ് പിടികൂടിയത്.

വിജയതുടർച്ചയിൽ അസംപ്ഷൻ എ യു പി സ്കൂൾ

സുൽത്താൻ ബത്തേരി: 2025 ഒക്ടോബർ 10, 11 തീയതികളിൽ നടന്ന സുൽത്താൻ ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ അസംപ്ഷൻ എ യു പി സ്കൂളിന് ചരിത്ര വിജയം.ഗണിതശാസ്ത്രമേള എൽ പി&യു പി,ശാസ്ത്രമേള എൽ പി&യു പി,

അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ബി.കോം, പി.ജി.ഡി.സി.എയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റിന്റെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.