തൊഴില്‍ നൈപുണ്യ പരിശീലനം.

കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ അസാപ് കേരളയും ഐടി കമ്പനി എച്ച് സി എല്‍ സംയുക്തമായി തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്നു. 2020 ഇല്‍ പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇപ്പോള്‍ അവസരം. 2021 ല്‍ പ്ലസ്ടു പൂര്‍ത്തിയാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് റിസള്‍ട്ട് വരുന്ന മുറയ്ക്ക് അപേക്ഷിക്കാം. പ്ലസ്ടുവിന് മിനിമം 75% മാര്‍ക്കും സി ബി എസ് സി, ഐ സി എസ് സി വിഭാഗത്തില്‍ 80 %, 60 % മാര്‍ക്കോടെ കണക്ക് വിഷയം പഠിച്ചവര്‍ക്കും അപേക്ഷിക്കാം. ഒരു വര്‍ഷത്തെ കോഴ്സില്‍ 6 മാസം ക്ലാസ്സ് റൂം പരിശീലനവും 6 മാസം ഇന്റേണ്‍ഷിപ്പുമായിരിക്കും. ഇന്റേണ്‍ഷിപ് സമയത്തു 10,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. കോഴ്സിന് ശേഷം എച്ച് സി എലില്‍ ജോലി. 1.7 ലക്ഷം മുതല്‍ 2.2 ലക്ഷം വരെ വാര്‍ഷിക ശമ്പളം ലഭിക്കും. കോഴ്സിന് ശേഷം ജോലിയില്‍ തുടരുമ്പോള്‍ സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനം. കോഴ്സ് ഫീസ്: ഡെവലപ്പര്‍ – 2 ലക്ഷം രൂപയും നികുതിയും, അസ്സോസിയേറ്റ് 1 ലക്ഷം രൂപ നികുതിയും .ലോണ്‍ സൗകര്യവും നൂറു ശതമാനം സ്‌കോളര്‍ഷിപ്പും ഉണ്ടായിരിക്കും രജിസ്റ്റര്‍ ചെയ്യുവാന്‍ https://registrations.hcltechbee.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് അസാപ്പ് വയനാട് പ്രോഗ്രാം മാനേജര്‍മാരുമായി ബന്ധപ്പെടുകയോ (9495999-665,692,792) https://www.hcltechbee.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം.

ഉള്ളി അരിയുമ്പോള്‍ ഇനി കരയില്ല; പുതിയ ട്രിക്കുമായി ശാസ്ത്രജ്ഞര്‍

നമ്മുടെയൊക്കെ ഭക്ഷണത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒന്നാണ് ഉള്ളി. കറികളുടെ സ്വാദ് കൂട്ടാന്‍ ഏറെ കഴിവുള്ള ഉള്ളിയെ നമ്മള്‍ എന്തെങ്കിലും കാരണം കൊണ്ട് അതിനെ വെറുക്കുന്നുണ്ടെങ്കില്‍ അത് ഉള്ളി അരിയുമ്പോഴുള്ള നീറ്റലിനെ ഓര്‍ത്തിട്ടാവും. പലപ്പോഴും

‘കോൺ​ഗ്രസിൽ സ്ഥാനമാനങ്ങളും നേതാക്കളുമല്ല, പാര്‍ട്ടിയാണ് വലുത്’: വി ഡി സതീശൻ

കോൺ​ഗ്രസിൽ സ്ഥാനമാനങ്ങളും നേതാക്കളുമല്ല പാര്‍ട്ടിയാണ് വലുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്ഥാനങ്ങള്‍ക്ക് കടിപിടി കൂടാതെ എതിരാളികള്‍ക്ക് ചുട്ട മറുപടി നല്‍കും. 100ൽ അധികം സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിച്ചു’; ഗാസ വെടിനിർത്തൽ നിലനിൽക്കുമെന്ന് ഡോണൾഡ് ട്രംപ്, സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തിൽ

ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഗാസ വെടിനിർത്തൽ നിലനിൽക്കുമെന്നും ഡോണൾഡ് ട്രംപ് അറിയിച്ചു. ബെഞ്ചമിൻ നെതന്യാഹു യുദ്ധകാലത്തെ മികച്ച പ്രധാനമന്ത്രിയെന്നും ട്രംപിന്‍റെ പ്രശംസ. ഇസ്രയേലിലേക്ക് തിരിക്കുന്നതിന്‍റെ തൊട്ടുമുമ്പായിരുന്നു ഡോണൾഡ് ട്രംപിന്‍റെ

നെടുമ്പാശ്ശേരി;വിമാനത്തിന്‍റെ ശുചിമുറിയില്‍ പ്രഷര്‍പമ്പില്‍ 625ഗ്രാം സ്വര്‍ണം;181 യാത്രക്കാര്‍ നിരീക്ഷണത്തില്‍

നെടുമ്പാശ്ശേരി: വിമാന ശുചിമുറിയിലെ പ്രഷര്‍ പമ്പില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കടത്താന്‍ ശ്രമം. ഡി ആര്‍ ഐയുടെ പരിശോധനയിലാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയത്. വ്യാപകമായി സംഘം ചേര്‍ന്ന് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, കള്ളക്കടലിനും കടൽ ക്ഷോഭത്തിനും സാധ്യത

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ

കെഎസ്ആർടിസിക്ക് പരസ്യം നൽകുന്നവർക്ക് 15% കമ്മീഷൻ; നൂതനമായ ‘തൊഴിൽ ദാന പദ്ധതിയുമായി’ ഗതാഗത മന്ത്രി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കാൻ നൂതനമായ ‘തൊഴിൽ ദാന പദ്ധതിയുമായി’ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ആർക്കും കെഎസ്ആർടിസിക്ക് വേണ്ടി പരസ്യങ്ങൾ പിടിക്കാൻ അവസരം നൽകുന്ന ഈ പദ്ധതി ഉടൻ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.