മാനന്തവാടി ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തില്‍ എന്‍.പി.ഡി.ഡി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മില്‍മ്മ ഇരുപത് കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദനശേഷിയുള്ള സോളാര്‍ പ്ലാന്റ് സ്ഥാപിച്ചു.പാരമ്പര്യേതര ഊര്‍ജ്ജം ഫലപ്രദമായി ഉപയോഗിക്കാന്‍ പറ്റുന്ന പദ്ധതി പ്രകാരം സൗരോര്‍ജമുപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് കൈമാറുകയും സംഘത്തിനാവശ്യമായ വൈദ്യുതി കെ.എസ്.ഇ.ബി. സംഘത്തിന് നല്‍കുകയുമാണ് ചെയ്യുക. സോളാര്‍ വഴി ഉല്‍പ്പാദിപ്പിക്കുന്നതിലും അധികമായി ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രമാണിനി പണമടക്കേണ്ടതായി വരിക.പ്രതിദിനം 22000 ലിറ്റര്‍ പാല്‍ സംഭരിക്കുന്ന സംഘത്തില്‍ 35000 ലിറ്റര്‍ പാല്‍ സംഭരിക്കുന്നതിനാവശ്യമായ കൂളറുകള്‍, സംഘം ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതലായും വൈദ്യുതി ഉപയോഗിച്ച് വന്നിരുന്നത് .വൈദ്യുതി ചാര്‍ജിനത്തില്‍ പ്രതിമാസം വലിയതുക പദ്ധതി വഴി ലാഭിക്കാന്‍ കഴിയുന്നതോടെ സംഘത്തിലെ 1500 ലേറെ കര്‍ഷകര്‍ക്കും കൂടുതല്‍ ആനുകൂല്യം ലഭ്യമാവുമെന്ന് സംഘം പ്രസിഡന്റ് പി.ടി.ബിജു അറിയിച്ചു.

ഉള്ളി അരിയുമ്പോള്‍ ഇനി കരയില്ല; പുതിയ ട്രിക്കുമായി ശാസ്ത്രജ്ഞര്‍
നമ്മുടെയൊക്കെ ഭക്ഷണത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒന്നാണ് ഉള്ളി. കറികളുടെ സ്വാദ് കൂട്ടാന്‍ ഏറെ കഴിവുള്ള ഉള്ളിയെ നമ്മള്‍ എന്തെങ്കിലും കാരണം കൊണ്ട് അതിനെ വെറുക്കുന്നുണ്ടെങ്കില്‍ അത് ഉള്ളി അരിയുമ്പോഴുള്ള നീറ്റലിനെ ഓര്‍ത്തിട്ടാവും. പലപ്പോഴും