വാഹന നികുതി അടയ്ക്കാനുള്ള സമയപരിധി നീട്ടി. ഓഗസ്റ്റ് 31 വരെ തിയതി നീട്ടിയിരിക്കുന്നത്. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.നികുതി അടയ്ക്കൽ തിയതി, ആംനസ്റ്റി, നവംബർ 30 വരെ നീട്ടിയിട്ടുണ്ട്. ഒപ്പം ടേണോവർ ടാക്‌സ് ഫയൽചെയ്യുന്നത് സെപ്റ്റംബർ 30 വരെയും നീട്ടിയിട്ടുണ്ട്.അതേസമയം, കശുവണ്ടി, കയർ, കൈത്തറി വ്യവസായങ്ങൾക്ക് ഫണ്ട് ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ചെറുകിട വ്യാപാരികൾക്ക് പലിശ കുറഞ്ഞ വായ്പ ലഭ്യമാക്കാനും തീരുമാനമായതായി മന്ത്രി അറിയിച്ചു.

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും