റവന്യു വകുപ്പിന്റെ വിവാദ ഉത്തരവിലെ അവ്യക്തത ചൂണ്ടിക്കാട്ടിയ കലക്ടറുടെ റിപ്പോർട്ട് റവന്യൂ വകുപ്പ് അവഗണിച്ചു.വ്യാപകമരമുറിക്ക് സാധ്യതയുണ്ടെന്നും ഉത്തരവില്‍ വ്യക്തത വരുത്തണമെന്നായിരുന്നു കലക്ടര്‍ അദീല അബ്ദുള്ള ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് നല്‍കിയ കത്തിലെ പരാമര്‍ശം.മരംകൊള്ള നടക്കുമെന്ന് മുന്നറിയിപ്പുമായി ഡിസംബര്‍ 15ന് കലക്ടര്‍ നല്‍കിയ കത്തിന് ഇതുവരെ മറുപടി ലഭിച്ചില്ല.2020 ഒക്ടോബര്‍ 20 ന് റവന്യു വകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിലെ അവക്തത ചൂണ്ടിക്കാട്ടി കലക്ടര്‍ ഡോ അദീല അബ്ദുള്ള ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഉത്തരവിലെ അവക്തതയിൽ വ്യാപക മര മുറിക്ക് സാധ്യതയുണ്ടെന്നും വ്യക്തത വരുത്തണമെന്നായിരുന്നു ഡിസംബര്‍ 15ന് നല്‍കിയ കത്തിലെ പരാമര്‍ശം. എന്നാല്‍ മരംകൊള്ളക്ക് സാധ്യതയുണ്ടെന്ന് വ്യക്തമാക്കി കലക്ടര്‍ നല്‍കിയ കത്തിന് ഇതുവരെ മറുപടി നല്‍കാന്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ തയ്യറായിട്ടില്ല.സര്‍ക്കാര്‍ ഉത്തരവു പ്രകാരംമുറിച്ച മരം നീക്കം ചെയ്യാന്‍ റേഞ്ച് ഓഫീസറും ജില്ലാകളക്ട്ടറും അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി .മുട്ടില്‍ മരംമുറി കേസിലെ പ്രധാന പ്രതിയായ ആന്റോ അഗസ്റ്റിന്റെ പരാതിയില്‍ ഉടനടി വിശദീകരണം ചോദിച്ചതും ശ്രദ്ധേയം. റവന്യൂ പ്രിന്‍സിപ്പല്‍ സെകട്ടറി ഡോ. ജയതിലകാണ് കലക്ടറോട് വിശദീകരണം തേടിയത്.മരംമുറിക്കല്‍ വിവാദമായ സാഹചര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും.

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും