ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് പമ്പിലെത്തി പെട്രോളടിക്കുന്നവർക്ക് നികുതി പണം തിരികെ നൽകി യൂത്ത് കോൺഗ്രസ് സമരം. കൽപ്പറ്റ റിലയൻസ് പമ്പിൽ എണ്ണയടിക്കാനെത്തിയവർക്കാണ് പണം നൽകി യുത്ത് കോൺഗ്രസ് വ്യത്യസ്തമായ സമരം നടത്തിയത്. ഒരു ലിറ്റർ പെട്രോളിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതിയിനത്തിൽ ഈടാക്കുന്ന 60 രൂപ പ്രകാരമാണ് ഉപഭോക്താക്കൾക്ക് തിരികെ നൽകിയത്. പണം കൈയ്യിൽ വാങ്ങാൻ കൂട്ടാക്കാത്തവർക്ക് പ്രവർത്തകർ തുക പോക്കറ്റിലിട്ട് നൽകി.
ഐ.എൻ.ടി.യു.സി. യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കബീർ സമരം ഉദ്ഘാടനം ചെയ്തു. അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ വൈസ് പ്രസിഡണ്ട് അഗസ്റ്റ്യൻ പുൽപ്പള്ളി അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി. യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് സാലി റാട്ട കൊല്ലി, കെ.എസ്.യു. ജില്ലാ സെക്രട്ടറി ഗൗതം ഗോകുൽദാസ്, ബ്ലോക്ക് സെക്രട്ടറി വി. നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.