പനമരം:അജ്ഞാതരുടെ ആക്രമണത്തിൽ നടുങ്ങിയിരിക്കുകയാണ് താഴെ നെല്ലിയമ്പം കാവടത്തെ ജനങ്ങൾ. അപ്രതീക്ഷിതമായെത്തിയ വാർത്ത നാട്ടിലാകെ പരിഭ്രാന്തി സൃഷ്ടിച്ചു.മുഖംമൂടി അണിഞ്ഞെത്തിയ രണ്ടുപേർ വീട്ടിൽ അതിക്രമിച്ച് കയറി കേശവനെ അക്രമിക്കുകയായിരുന്നു. ഉദരഭാഗത്താണ് കേശവന് ഗുരുതരമായി പരിക്കേറ്റത്. പത്മാവതിക്ക് കഴുത്തിനും.മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ ഇന്നലെ രാത്രിയിലാണ് കൊലപാതകം നടന്നത്. റിട്ട. അധ്യാപകൻ കേശവൻ മാസ്റ്റർക്കും ഭാര്യ പത്മാവതിക്കുമാണ് വെട്ടേറ്റത്. ആദ്യം കേശവൻ മാസ്റ്ററും പിന്നാലെ പത്മാവതിയും മരിച്ചു.

ബെവ്‌കോയുടെ 15,25584 കുപ്പികളിൽ പകുതി കുപ്പികളും തിരിച്ചെത്തി; ഏറ്റവും കൂടുതല്‍ കുപ്പികളെത്തിയത് മുക്കോലയില്‍
ബെവ്‌കോയുടെ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി ആദ്യ ഒരുമാസം പൂർത്തിയാകുമ്പോൾ തിരിച്ചെത്തിയത് പകുതിയിലേറെ കുപ്പികൾ. 50.25% കുപ്പികൾ തിരിച്ചെത്തിയതായാണ് കണക്കുകൾ. ഇതുവരെ 766606 കുപ്പികളാണ് ബെവ്‌കോയ്ക്ക് ലഭിച്ചത്. 20 ഔട്ട്ലെറ്റുകളിൽ എത്തിയ കണക്കാണിത്. ഒരുമാസം