തിരുവനന്തപുരം: സംസ്ഥാനത്തിനുള്ളില്‍ കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് വീണ്ടും ആരംഭിക്കാന്‍ തീരുമാനിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ശനിയാഴ്ച മുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു .കണ്ടെയ്ന്‍മെന്റ് സോണുകളില്‍ യാത്രക്കാരെ ഇറക്കുകയോ കയറ്റുകയോ ചെയ്യില്ല. നിന്ന് യാത്രചെയ്യാനും അനുവദിക്കില്ല . ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി രണ്ട് ജില്ലകളെ ബന്ധിപ്പിച്ച് നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട് . സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ യാത്രക്കാര്‍ പാലിക്കണം .

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







