മക്ക: ഇന്നലെ പകല്‍ അറഫാ സംഗമവും രാത്രി മുസ്ദലിഫയിലെ രാപാര്‍പ്പും കഴിഞ്ഞു തീര്‍ത്ഥാടകര്‍ ഇന്ന് രാവിലെ മിനായില്‍ തിരിച്ചെത്തി. പിന്നീട് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൃത്യമായ അകലം നിലനിര്‍ത്തി വലിയ ജംറയില്‍ കല്ലേറ് കര്‍മ്മം നടത്തി. മുസ്തലിഫയില്‍ നിന്നും അണുവിമുക്തമാക്കി ഇന്നലെ ലഭിച്ച കല്ലുകളാണ് ഇന്ന് ജംറകളില്‍ എറിയാന്‍ ഉപയോഗിക്കുന്നത്.
മൂന്ന് ജംറകളില്‍ പ്രധാനപ്പെട്ട ജംറതുല്‍ അക്ബയിലാണ് ഇന്ന് കല്ലെറിയല്‍ കര്‍മം നിര്‍വഹിക്കുന്നത്. പരമാവധി ഒരേസമയം 50 തീര്‍ത്ഥാടകരെ മാത്രമാണ് കല്ലേറിന് കര്‍മ്മം നിര്‍വഹിക്കാന്‍ അനുവദിക്കുന്നത്. തീര്‍ത്ഥാടകരെ സംബന്ധിച്ചോളം ഏറ്റവും തിരക്ക് പിടിച്ച ദിവസമാണ് ഇന്ന്.കല്ലേറ് കര്‍മ്മം അവസാനിച്ചാല്‍ മക്കയില്‍ വിശുദ്ധ ഹറമില്‍ പോയി ത്വവാഫ് ചെയ്യുക, മുടി മുറിക്കുക ബലി നല്‍കുക തുടങ്ങിയ കര്‍മ്മങ്ങളും തീര്‍ത്ഥാടകര്‍ ഇന്ന് തന്നെ നിര്‍വഹിക്കും.
കര്‍മ്മങ്ങളെല്ലാം നിര്‍വഹിച്ചു രാത്രിയോടെ താമസസ്ഥലമായ മിനയില്‍ തന്നെ തിരിച്ചെത്തും. ശനി, ഞായര്‍ ദിവസങ്ങളില്‍ 2 ജംറകളില്‍ കല്ലെറിയല്‍ നിര്‍വഹിക്കുന്നതോടെ ഹജജ് പൂര്‍ത്തിയാകും. ഇന്നലെ വരെ 936 അനുമതി പത്രം ഇല്ലാത്ത തീര്‍ത്ഥാടകരെ അറസ്റ്റ് ചെയ്തു.