രാജ്യത്തെ കൊവിഡ് ബാധിതര്‍ അരക്കോടി കടന്നു; 24 മണിക്കൂറിനിടെ 90,123 പുതിയ കേസുകൾ

ലോകത്ത് ആകെ കോവിഡ് ബാധിതർ 2,97,27,389 പേർ, 2,15,42,477 പേർക്ക് രോഗമുക്തി, 9,39,186 മരണം, 7245726 പേർ ചികിത്സയിൽ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു. 50,20,359 പേർക്കാണ് ഇതുവരെ രോ​ഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 90,123 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ 1290 പേർ കൂടി മരിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 82066 ആയി. 995933 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3942360 പേർ ഇതുവരെ രോ​ഗമുക്തരായെന്നാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്. 78. 53% ആണ് നിലവിൽ രാജ്യത്തെ രോ​ഗമുക്തി നിരക്ക്.

അതേസമയം, കൊവിഡ് മുക്തരായവർക്ക് വീണ്ടും രോ​ഗബാധ കണ്ടെത്തി. നോയിഡ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗ ബാധ കണ്ടെത്തിയത്.അപൂർവമായി ഉണ്ടാകുന്ന സംഭവം എന്നാണു ഐസിഎംആറിന്റെ വിലയിരുത്തൽ.

രോഗം വന്നുപോയി മൂന്നു മാസത്തിനിടെ ആണ് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. സിഎസ്ഐആറിനു കീഴിലുള്ള ഐഡിഐഡി ദില്ലിയിൽ നടത്തിയ പഠനത്തിലാണ് രോ​ഗബാധ കണ്ടെത്തിയത്. വ്യത്യസ്ത ജനിതക ശ്രേണിയിൽ പെട്ട രോഗാണു ആണിതെന്നാണ് വിദഗ്ധരുടെ സ്ഥിരീകരണം.

അതിനിടെ, കൊവിഡ് 19 വാക്സിൻ പരീക്ഷണം വീണ്ടും തുടങ്ങാൻ പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ വി.ജി. സൊമാനി അനുമതി നൽകി. അസ്ട്ര സെനക കമ്പനിയുമായി ചേർന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ഓക്‌സ്‌ഫഡ‍് വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവച്ചിരുന്നു. പരീക്ഷണം വീണ്ടും തുടങ്ങുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നാണ് ഡിസിജിഐ നിർദേശം. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പരീക്ഷണ പ്രോട്ടോകോൾ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.

ഓഫീസ് കെട്ടിടം മാറ്റി.

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

തൈക്കാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, എം.ബി.എ, സി. എം.എ കോഴ്‌സുകളില്‍

ഡോക്ടര്‍ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റീവ് മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, സൈക്യാട്രി, പി.എം.ആര്‍, ഡെര്‍മറ്റോളജി (അര്‍ബന്‍ പോളി ക്ലിനിക്) വിഭാഗങ്ങളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളില്‍

വനിതാ ശാക്തീകരണത്തിന് കരുത്തേകി ജാഗ്രതാ സമിതി പരിശീലനം

കാവുംമന്ദം: ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി സംസ്ഥാന വനിതാ കമ്മീഷന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രത സമിതി പരിശീലന സെമിനാർ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്

ലീഗല്‍ അഡൈ്വസര്‍-ലീഗല്‍ കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. നിയമ ബിരുദവും അഭിഭാഷകരായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നുമിടയില്‍. നിയമ

വീണ ജോർജിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ ജോയ് തൊട്ടിത്തറ അദ്യക്ഷത വഹിച്ച ചടങ്ങിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.