വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 2-14 ദിവസത്തിനുളളില്‍ ലക്ഷണങ്ങള്‍ ആരംഭിക്കാം. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ രോഗ തീവ്രത കുറവാണ്. അതീവ ഗുരുതരാവസ്ഥയും വിരളമാണ്. പനി, ചുമ, തൊണ്ടവേദന, വയറിളക്കളം, തലവേദന, ശരീരവേദന, തളര്‍ച്ച എന്നിവയാണ് സാധരണയായി കാണുന്ന ലക്ഷണങ്ങള്‍. അപൂര്‍വമായി മണം, രുചി എന്നിവ തിരിച്ചറിയാന്‍ ബുദ്ധിമുട്ട് കാണാറുണ്ട്.
രോഗത്തിനെക്കുറിച്ചുളള ശാസ്ത്രീയമായ അറിവ് മാതാപിതാക്കളും അധ്യാപകരും കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കണം. എന്നാല്‍ ഇത് കുട്ടികളെ ഭയപ്പെടുത്തുന്ന രീതിയിലാവരുത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന സന്ദേശങ്ങളില്‍ അശാസ്ത്രീയമായ കാര്യങ്ങളും, തെറ്റിധാരണകളും ഉണ്ടെങ്കില്‍ അതിന്റെ സത്യാവസ്ഥ അവര്‍ക്ക് പറഞ്ഞു മനസിലാക്കണം.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരുമായി നിര്‍ദേശിക്കപ്പെട്ടിട്ടുളള ഫോണ്‍ നബറില്‍ ബന്ധപ്പെടണം. അവരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയും നല്‍ കുക. കാരണം രോഗനിര്‍ണയം ഈ ഉത്തരങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും. ശ്വാസംമുട്ടല്‍, ഉറക്കകൂടുതല്‍, തളര്‍ച്ച, നിര്‍ജലീകരണം, കടുത്തപനി എന്നിവയുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ ഉടനെ ഫോണ്‍വഴി ബന്ധപ്പെടുകയും അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കുകയും വേണം.
കഴിവതും വീട്ടില്‍ തന്നെ കഴിയാന്‍ ശ്രദ്ധിക്കുക. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെളളമോ സാനിറ്റൈസറോ ഉപയോഗിച്ച് ശുചിയാക്കണം. പുറത്തുപോകുബോള്‍ മാസ്‌ക്ക് കൃത്യമായി രീതിയില്‍ ഉപയോഗിക്കുകയും, മാസ്‌കിന്റെ പുറം ഭാഗം സ്പര്‍ശിക്കാതിരിക്കുകയും വേണം. സാമൂഹിക അകലം കൃത്യമായും പാലിക്കുക. ചുമയ്ക്കുബോഴോ തുമ്മുബോഴോ കൈകള്‍ ഉപയോഗിച്ച് മുഖം മറയ്ക്കാതെ കൈമുട്ടിന്റെ ഉള്‍ഭാഗം കൊണ്ട് മറയ്ക്കുക. 2 വയസിന് മുകളില്‍ ഉളള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കാവുന്നതാണ്. ചെറിയ കുട്ടികള്‍ മാസ്‌ക് ധരിക്കുബോള്‍ കഴുത്തില്‍ കുരുങ്ങി അപകടം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ ചെറിയ കുട്ടികളുടെ കൈയെത്താത്ത സ്ഥലങ്ങളില്‍ സാനിറ്റൈസര്‍ സൂക്ഷിക്കാനും ശ്രദ്ധിക്കണം. വീട്ടിലുളള മുതിര്‍ന്ന ആളുകളും സ്ഥിരമായ അസുഖങ്ങള്‍ ഉളളവരും കുട്ടികളുമായി ഇടപഴകുബോള്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഇവര്‍ക്ക് രോഗം വന്നാല്‍ അസുഖത്തിന്റെ തീവ്രത കൂടാന്‍ സാധ്യതയുണ്ട്.