മംഗളുരു: ബൈക്കോടിക്കുന്നതിനിടെ യുവാവിന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന ചൈനാഫോണ്‍ പൊട്ടിത്തെറിച്ചു. ഇതേ തുടര്‍ന്ന് യുവാവിന് പരിക്കേറ്റു. കര്‍ണാടക ഷിമോഗ ജില്ലയിലെ തവാനന്ദിയില് ബി. ശരത്തി (22) നാണ് പരിക്കേറ്റത്. തവാനന്ദിയില് നിന്ന് കുഗഡ്ഡെയിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ ശരതിന്റെ ഷര്‍ട്ടിന്റെ കീശയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ ഭയന്ന് യുവാവിന്റെ ബൈക്ക് നിയന്ത്രണം വിടുകയും ഇരുചക്രവാഹനത്തിനൊപ്പം റോഡരികിലെ കുളത്തില്‍ വീഴുകയുമായിരുന്നു. വലതു തുടയില്‍ ഗുരുതരമായി പരിക്കേറ്റ ശരതിനെ നഗരത്തിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവിലെ ഒരു ഷോറൂമില്‍ നിന്നാണ് ശരത് ചൈനീസ് ഫോണ്‍ വാങ്ങിയത്.

പിസിഒഎസ് അലട്ടുന്നവരിലെ വയറ് കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് പ്രഭാത ശീലങ്ങൾ
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) നിരവധി സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ഹോർമോൺ തകരാറുകളിൽ ഒന്നാണ്. ഈ അവസ്ഥ അണ്ഡാശയങ്ങളിൽ കൂടുതൽ ആൻഡ്രോജൻ (പുരുഷ ഹോർമോണുകൾ) ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. ഇത് ക്രമരഹിതമായ ആർത്തവം, മുഖക്കുരു







