എറണാകുളത്ത് നിന്നും മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികളെ പിടികൂടിയതായി എന്‍ഐഎ

എറണാകുളത്ത് നിന്നും മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദഗ്രൂപ്പില്‍പ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു. ഇന്ന് പുലര്‍ച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്ഡുകളിലാണ് ഇവര്‍ പിടിയിലായതെന്നാണ് എന്‍ഐഎ വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുന്നത്. ആകെ ഒന്‍പത് പേരെയാണ് പിടികൂടിയത് ആറ് പേരെ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നും മൂന്ന് പേരെ കേരളത്തിലെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്.
രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച്‌ നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എന്‍ഐഎ പറയുന്നു.

പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തിയ ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടത്. മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് കേരളത്തില്‍നിന്നും പിടിയിലായ മൂന്ന് പേര്‍. ഇവര്‍ ബംഗാള്‍ സ്വദേശികളാണ് എന്നാണ് സൂചന.
ഈ മാസം പതിനൊന്നിനാണ് ഇത്തരമൊരു സംഘത്തെക്കുറിച്ച്‌ വിവരം ലഭിച്ചത്. ഡിജിറ്റല്‍ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എന്‍ഐ വ്യക്തമാക്കുന്നു. ദില്ലിയടക്കം രാജ്യത്തെ തന്ത്രപ്രധാനമേഖലകള്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നുവെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.