മൂന്ന് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത. മലയോര മേഖലകളിൽ മഴ ശക്തമാകും. തിങ്കളാഴ്ച വരെ എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്

കോട്ടയം ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ടായിരിക്കും.

മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര പൂർണമായി ഒഴിവാക്കാനും നിർദേശമുണ്ട്. കേരളാ തീരത്ത് ശക്തമായ കാറ്റിനും ഉയർന്ന തിരമാലക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ

പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.