മദ്യപാനി’യായ ഭാര്യയുടെ ഉപദ്രവം സഹിക്കാൻ വയ്യ; പൊലീസ് സംരക്ഷണം തേടി യുവാവ്.

അഹമ്മദാബാദ്: മദ്യത്തിന് അടിമയായ ഭാര്യയുടെ ഉപദ്രവം സഹിക്കാൻ വയ്യാതെ പൊലീസ് സംരക്ഷണം തേടി യുവാവ്. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ 29കാരനാണ് ഭാര്യയുടെ മാനസിക-ശാരീരിക പീഡനങ്ങൾ സഹിക്കാൻ വയ്യാതെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇയാൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്. മദ്യപാനിയായ ഭാര്യ തന്നെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നുവെന്നും പൊലീസ് സംരക്ഷണം വേണമെന്നുമായിരുന്നു അപേക്ഷ എന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

പരാതിക്കാരന്‍റെ വാക്കുകൾ അനുസരിച്ച് 2018ലായിരുന്നു ഇയാളുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹശേഷമാണ് യുവതി മദ്യത്തിന് അടിമയായിരുന്നു എന്ന് മനസിലാക്കുന്നത്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ പലപ്പോഴും തന്നെയും മാതാപിതാക്കളെയും പലതരത്തിൽ ഉപദ്രവിക്കാറുണ്ടെന്നാണ് യുവാവ് പറയുന്നത്. ചില സമയങ്ങളിൽ മദ്യപിച്ച് ബോധമില്ലാതെ താൻ ജോലി ചെയ്യുന്ന സ്ഥലത്തെത്തിയും പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും ആരോപിക്കുന്നു.

ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി വയസായ മാതാപിതാക്കളെ ഉപേക്ഷിച്ച് മറ്റൊരു വീട്ടിലേക്ക് താമസം മാറിയെന്നും ഇയാൾ പറയുന്നു. എന്നാൽ ഈ ജൂണിൽ ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ അവരുടെ ആരോഗ്യം നോക്കുന്നതിനായി വീട്ടിലേക്ക് മടങ്ങിയെത്തി. ഒപ്പം വന്ന ഭാര്യയും വീട്ടിലെ ഒന്നാം നിലയിൽ താമസാക്കി. എന്നാൽ അസുഖബാധിതരായ മാതാപിതാക്കളെ തിരിഞ്ഞുനോക്കാന്‍ പോലും തയ്യാറായില്ല. പകരം വീടിന്‍റെ ഉടമസ്ഥാവകാശം അവരുടെ പേരിൽ മാറ്റണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചത്. അങ്ങനെ ചെയ്തില്ലെങ്കിൽ ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കിയെന്നും ഇയാൾ ആരോപിക്കുന്നു.

ഇത്രയും ചെയ്തു കൂട്ടിയിട്ടും ഭാര്യ തനിക്കും കുടുംബത്തിനുമെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് പൊലീസിൽ പരാതി നൽകിയെന്ന കാര്യവും യുവാവ് പറയുന്നുണ്ട്. ഇക്കഴിഞ്ഞ 11നാണ് ഭർതൃവീട്ടിൽ പീഡനം നേരിടേണ്ടി വരുന്നുവെന്ന് കാട്ടി യുവതി പരാതി നൽകിയതെന്നാണ് യുവാവ് പറയുന്നത്. തന്‍റെ വീട്ടിന്‍റെ ഒന്നാം നിലയില്‍ താമസിക്കുന്ന ഭാര്യ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലെത്തി തന്നെ മർദ്ദിക്കാറാണ് പതിവ്. അതിനു ശേഷം സ്ത്രീകളുടെ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് തനിക്കെതിരെ തെറ്റായ ആരോപണങ്ങളും ഉന്നയിക്കും. യുവാവ് പരാതിയിൽ പറയുന്നു.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു

സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക

സുല്‍ത്താന്‍ ബത്തേരിയില്‍ ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

തൊഴിലന്വേഷകര്‍ക്ക് പിന്തുണയായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വിജ്ഞാന കേരളം ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ആരംഭിച്ച ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍

ട്യൂട്ടര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ

ഗവ നഴ്സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കോളെജ് ഓഫീസില്‍ നടക്കുന്ന

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറി പരാതികള്‍ പരിഹരിക്കാന്‍ നിധി ആപ്കെ നികാത്ത് ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. (ഓഗസ്റ്റ് 27)

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.