പടിഞ്ഞാറത്തറ:ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ബാണാസുര സാഗര്‍ ഡാമുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി ഇന്ന് 12 മണി മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കും. ബാണാസുരസാഗര്‍  ഡാം ജലനിരപ്പ്, മഴ / ഷട്ടര്‍ തുറക്കുന്നതു സംബന്ധിച്ചിട്ടുള്ളതുമായ  വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടാല്‍ അറിയാന്‍ സാധിക്കും.
ഫോൺ:9496011981
04936 274474 (ഓഫീസ്)
ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 774.15 m, ഗ്രോസ്സ് സ്റ്റോറേജ് 191.50 ദശലക്ഷം കുബിക് മീറ്റര്‍ ആണ് (ഇതു സംഭരണ ശേഷിയുടെ 91.50% ആണ് , ജലനിരപ്പ് 35 cm കൂടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട് ലെവല്‍ ആവുകയും 85 cm കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ഇപ്പോഴത്തെ അപ്പര്‍ റൂള്‍ ലവലില്‍ (775.00 m) എത്തുന്നതാണ്. അപ്പര്‍ റൂള്‍ ലവലിന് മുകളില്‍ ജലം സംഭരിയ്ക്കാത്തതിനാല്‍ വൃഷ്ടി പ്രദേശത്തു നിന്നു അധികമായി ഒഴുകിയെത്തുന്ന വെള്ളം റീസെര്‍വോയറില്‍ നിന്നു പുറത്തേക്കു ഒഴുകാന്‍ തുടങ്ങും
 
								 
															 
															 
															 
															







