ഐപിഎല്‍ മേളത്തിന് ഇന്ന് തുടക്കം; ആദ്യമത്സരം ചെന്നൈയും മുംബൈയും തമ്മിൽ

അബുദാബി: ഐ.പി.എല്‍ പതിമൂന്നാം സീസണ് ഇന്ന് യുഎഇയില്‍ തുടക്കം. അബുദാബി ഷെയ്ഖ് സായിദ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30 ന് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍കിങ്‌സും ഏറ്റുമുട്ടും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കാണികള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചിട്ടില്ല.ഐപിഎല്ലിന് രണ്ടാം തവണയാണ് യുഎഇ വേദിയാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഇന്ന് നേരിടും. അബുദാബിയില്‍ താമസമാക്കിയ മുംബൈ ഇന്ത്യന്‍സിന്റെ ഹോംഗ്രൌണ്ടിലാണ് ദുബായില്‍ നിന്നെത്തുന്ന ചെന്നൈ ഏറ്റുമുട്ടുന്നത്. സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിങ്ങുമില്ലാത്ത സിഎസ്‌കെക്ക് ധോണിയുടെ നായകമികവിലും വാട്‌സണിലും റായിഡുവും താഹിറിലുമൊക്കെയാണ് പ്രതീക്ഷ. 14 മാസങ്ങള്‍ക്കുശേഷമാണ് ധോണി കളത്തിലിറങ്ങുന്നത്.മറുവശത്ത് മലിംഗയില്ലാതെയാണ് മുംബൈയുടെ വരവ്. രോഹിത് ശര്‍മ ബാറ്റിങ് ഓപ്പണ്‍ ചെയ്യും. ക്വിന്റണ്‍ ഡി കോക്ക്, പൊള്ളാര്‍ഡ്, ബൂമ്ര, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ മുംബൈയ്ക്ക് പ്രതീക്ഷ നല്‍കുന്നു. ഇരുടീമുകളും ഐപിഎല്ലില്‍ ഇതുവരെ 27 തവണ ഏറ്റുമുട്ടിയപ്പോള്‍ 16 ലും വിജയം മുംബൈയ്‌ക്കൊപ്പമായിരുന്നു. അതേസമയം, ഐപിഎല്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇത്തവണ കലാപരിപാടികളുണ്ടായിരിക്കില്ല. ഒപ്പം കളിക്കിടെ ചിയര്‍ലീഡേഴ്‌സുമുണ്ടാവില്ല.

14കാരിയുടെ വീട്ടിൽ ഒളിച്ചുകയറി ലൈംഗിക അതിക്രമം; ഇതുകണ്ട മാതാപിതാൾക്ക് നേരെ ആക്രമണം, 19കാരൻ അറസ്റ്റിൽ

ആലപ്പുഴ: 14 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 19കാരൻ അറസ്റ്റിൽ. ആലപ്പുഴ വെൺമണിയിലാണ് സംഭവം. കല്ലിടാംകുഴിയിൽ തുണ്ടിൽ വീട്ടിൽ അച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി പ്രണയബന്ധത്തിലായ അച്ചു താൻ പ്രായപൂർത്തിയായാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന്

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചു; ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം കൂട്ടി; സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങൾ അറിയാം…!

തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ▪️ക്ഷേമപെന്‍ഷന്‍ 1,600ല്‍ നിന്നും 400 രൂപ കൂട്ടി രണ്ടായിരം രൂപയാക്കി. ▪️പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കും. ▪️ആശാ

പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പിടിയില്‍ – ഒന്നര ലക്ഷേത്താളം രൂപയും പിടിച്ചെടുത്തു.

തലപ്പുഴ: പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പോലീസിന്റെ പിടിയില്‍. 28.10.2025 തിയതി രാത്രി തവിഞ്ഞാല്‍, യവനാര്‍കുളത്തെ ഒരു വീട്ടില്‍ വെച്ച് പണം വെച്ച് ചീട്ടുകളിച്ച ഒമ്പത് പേരെയാണ് തലപ്പുഴ പോലീസും മാനന്തവാടി ഡിവൈ.എസ്.പിയുടെ

വികസന നേട്ടങ്ങൾ അവതരിപ്പിച്ച് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വികസന സദസ്

വികസന നേട്ടങ്ങൾ അവതരിപ്പിച്ച് മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസന സദസ്. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി സുൽത്താൻ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സി അസൈനാർ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മൂല്യങ്ങൾ പരിപാലിക്കുന്ന ഭരണ സംവിധാനമാണ് സംസ്ഥാന

വെറ്ററിനറി ഡോക്ടർ നിയമനം

മൃഗ സംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റിക്ക് താത്ക്കാലികാടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർ നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദം, കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുളുടെ അസൽ, പകർപ്പ്, അംഗീകൃത

കോട്ടത്തറ ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു.

വികസന നേട്ടങ്ങള്‍ ചര്‍ച്ച് ചെയ്ത് കോട്ടത്തറ ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്ഉമ്മന്‍ചാണ്ടി സ്മാരക ഹാളില്‍ നടന്ന വികസന സദസ് പ്രസിഡന്റ് പി.പി റനീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സുരക്ഷിതമായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.