30 സെക്കന്റിൽ കൊറോണ വൈറസിനെ കണ്ടെത്താം.

മുപ്പത് സെക്കന്‍റില്‍ കൊറോണ ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ സാധിക്കുന്ന പരിശോധന സംവിധാനം പരീക്ഷിച്ച്‌ ഇന്ത്യയും ഇസ്രയേലും. ഇന്ത്യയും ഇസ്രയേലും സംയുക്തമായി വികസിപ്പിക്കുന്ന ഈ സംവിധാനം ദില്ലിയിലാണ് പരീക്ഷിക്കുന്നത്. രോഗിയുടെ ശ്വാസവും ശബ്ദവും വിലയിരുത്തി കൊവിഡ് സാന്നിധ്യം കണ്ടെത്തുന്നതാണ് ഈ സംവിധാനത്തിന്‍റെ അടിസ്ഥാനം.

ദില്ലിയിലെ ഇത് പരീക്ഷിക്കുന്ന സ്പെഷ്യല്‍ ടെസ്റ്റിംഗ് കേന്ദ്രത്തില്‍ ഇന്ത്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ റോന്‍ മാല്‍ക്ക വെള്ളിയാഴ്ച സന്ദര്‍ശനം നടത്തി. ദില്ലിയിലെ ഡോ.റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് ഈ പ്രത്യേക സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ അംബാസിഡര്‍ വിലയിരുത്തിയതായി ഇസ്രയേല്‍ എംബസി അറിയിച്ചു.പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പ്രോ. കെ വിജയരാഘവനും ഇസ്രയേല്‍ അംബാസിഡറെ അനുഗമിച്ചിരുന്നു.

ഇന്ത്യയുടെ ഡിആര്‍ഡിഒ, കൌണ്‍സില്‍ ഓഫ് സൈന്‍റിഫിക്ക് ആന്‍റ് ഇന്‍റസ്ട്രീയല്‍ റിസര്‍ച്ച്‌ ആന്‍റ് പ്രിന്‍സിപ്പള്‍ സൈന്‍റിഫിക്ക് അഡ്വസര്‍, ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍റ് ഡെവലപ്പ്മെന്‍റ് ഡയറക്ടറേറ്റ് എന്നിവര്‍ സംയുക്തമായാണ് ഇന്ത്യ ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ മേല്‍നോട്ടത്തില്‍ ഈ പരിശോധന സംവിധാനം വികസിപ്പിക്കുന്നത്.

ഇപ്പോഴത്തെ ടെസ്റ്റിംഗ് സംവിധാനത്തില്‍ നാല് വ്യത്യസ്തമായ ടെക്നോളജികള്‍ ഉപയോഗപ്പെടുത്തുന്നുവെന്നും, ഇത് 30 സെക്കന്‍റിനുള്ളില്‍ കൊറോണ വൈറസ് സാന്നിധ്യം തിരിച്ചറിയുമെന്നും ഇസ്രയേല്‍ എംബസി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പ് അവകാശപ്പെടുന്നു.

ഇപ്പോള്‍ നടക്കുന്ന പരിശോധനകളുടെ ഫലങ്ങള്‍ വിജയകരമായാല്‍ അത് കൊറോണ കണ്ടെത്താനുള്ള ടെസ്റ്റുകളുടെ കാര്യത്തില്‍ വലിയ കുതിച്ചുചാട്ടം തന്നെ നടത്താന്‍ സാധിക്കുമെന്നാണ് ടെസ്റ്റിംഗ് സെന്‍റര്‍ സന്ദര്‍ശനത്തിന് ശേഷം ഇസ്രയേല്‍ അംബാസിഡര്‍ അറിയിച്ചത്.

ലോകം നേരിടുന്ന കൊവിഡ് ഭീഷണി നേരിടാന്‍ കൊവിഡ് 19 സംബന്ധിച്ച ഗവേഷണത്തിലും, സാങ്കേതിക വികസനത്തിലും ഇന്ത്യയും ഇസ്രയേലും നേരത്തെ സഹകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ വിവിധ തലത്തിലുള്ള സഹകരണത്തിലാണ് പുതിയ ടെസ്റ്റിംഗ് സംവിധാനം ഒരുങ്ങുന്നത്.

അതേ സമയം ഇതേ സഹകരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ആഴ്ച ഇസ്രയേലില്‍ നിന്നും കയറ്റുമതി നിരോധിക്കപ്പെട്ട ആരോഗ്യ രക്ഷ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് പ്രത്യേക വിമാനം വഴി എത്തിച്ചിരുന്നു. ഇത് ആരോഗ്യപ്രവര്‍ത്തകരെ വൈറസില്‍ നിന്നും സംരക്ഷിക്കാന്‍ ഉതകുന്ന ഉപകരണങ്ങളാണ്.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

ഓസീസിനെതിരെ സഞ്ജു ടീമിൽ? ഏകദിനത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌കൈ്വഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ്

ഹോമായാലും എവെ ആയാലും ബുംറയ്ക്ക് സമം; റെക്കോർഡിൽ വീഴ്ത്തിയത് കപിലടക്കമുള്ള ഇതിഹാസ നിരയെ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്നെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാർ ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടമാണ് ബുംറ നേടിയത്. വെറും 1,747 പന്തുകളിൽ

147 രൂപ വിലകുറച്ച് വെളിച്ചെണ്ണ ലഭിക്കും, മട്ടയ്ക്കും ജയ അരിക്കും 33 രൂപ മാത്രം; 13 ഇനങ്ങൾ വൻ വിലക്കുറവിൽ സപ്ലൈകോയിലൂടെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് മികച്ച അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.