ആറ് മാസങ്ങള്‍ക്ക് ശേഷം താജ്മഹല്‍ തുറക്കുന്നു; സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി ആഗ്ര

കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട താജ്മഹലും ആഗ്ര കോട്ടയും വീണ്ടും സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങുകയാണ്. സെപ്തംബര്‍ 21 നാണ് താജ്മഹലും ആഗ്ര കോട്ടയും തുറക്കുന്നത്. അണ്‍ലോക്ക് 4ന്‍റെ ഭാഗമായാണ് താജ്‌മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുന്നതെന്ന് സ്‌മാരക ചുമതലയുള‌ള പുരാവസ്‌തു ശാസ്‌ത്രജ്‌‌ഞൻ ബസന്ത് കുമാർ അറിയിച്ചു.

ഇന്ത്യയിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ താജ്മഹല്‍ വീണ്ടും തുറക്കുന്നതോടെ ഹോട്ടല്‍ മേഖലയും ഉണരുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവര്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന്കഴിഞ്ഞ മാര്‍ച്ചിലാണ് താജ്മഹല്‍ അടച്ചത്. അതോട് കൂടി ഹോട്ടല്‍ മേഖലയും നഷ്ടത്തിലായി. കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം മുമ്പ് ബഫർ സോണിന്‍റെ ഭാഗമായി തരംതിരിച്ചിരുന്ന നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും സെപ്തംബര്‍ 1 മുതൽ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കുമെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താജ്മഹലും ആഗ്ര കോട്ടയും തുറന്നിരുന്നില്ല. പിന്നീടാണ് സെപ്തംബര്‍ 21 ന് താജ്മഹല്‍ തുറക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടത്. താജ്മഹല്‍ തുറക്കുന്നതോടെ ടൂറിസം മേഖലയെ ട്രാക്കിലേക്കെത്തിക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്നും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തട്ടെയെന്നും ഹോട്ടലുടമക ൾ
പറഞ്ഞു. മഹലിൽ ദിവസം 5000 പേരെയും ആഗ്ര കോട്ടയിൽ 2500 പേരെയും മാത്രമേ പ്രതിദിനം സന്ദർശിക്കാൻ അനുവദിക്കൂ. ടിക്കറ്റ്കൗണ്ടറുകളുണ്ടായിരിക്കില്ല. പകരം ഇലക്ട്രിക് ടിക്കറ്റുകളായിരിക്കും സന്ദര്‍ശകര്‍ക്ക് നല്‍കുക. സാമൂഹിക അകലം പാലിക്കൽ , മാസ്ക് ധരിക്കുക , സാനിറ്റൈസര്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം

തിരുനെല്ലിക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു.

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ നെൽക്കതിർ ശേഖരിക്കും.

വൈത്തിരി ഇനിമുതൽ ബാലസൗഹൃദ പഞ്ചായത്ത്

വൈത്തിരി:വൈത്തിരി ഗ്രാമപഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായും ഭിന്നശേഷി സൗഹൃദ പഞ്ചായത്തായും പ്രഖ്യാപിച്ചു. വൈത്തിരി സഹകരണ ബാങ്ക് പി കുഞ്ഞി കണ്ണൻ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി

പടിഞ്ഞാറത്തറയിൽ വാഹനാപകടങ്ങൾ പെരുകുന്നു : റാഫ്

കൽപ്പറ്റ-പടിഞ്ഞാറത്തറ റോഡിൽ വൈത്തിരി മൂന്നും കൂടിയ ജംഗ്ഷൻ ഭാഗങ്ങളിൽ അടിക്കടി ഉണ്ടാക്കുന്ന റോഡപകടങ്ങൾക്ക് അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് റോഡ് ആക്സിഡന്റ് ആക്ഷൻ പടിഞ്ഞാറത്തറ ഏരിയ കമ്മിറ്റി ആവിശ്യപ്പെട്ടു.കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ കാൽനടയാത്രക്കാർ വരെ ഏറെ

തിരുനെല്ലിക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ നെൽക്കതിർ ശേഖരിക്കും.

കർളാട് തടാകത്തിന്റെ മനോഹാരിതയിൽ പാലിയേറ്റീവ് രോഗി-ബന്ധുസംഗമം

തരിയോട്: കർളാട് തടാകത്തിന്റെ ശാന്തതയിൽ, നിമിഷങ്ങളെങ്കിലും വേദനകളെ മറന്ന് രോഗികളും ബന്ധുക്കളും ഒരുമിച്ച് സന്തോഷം പങ്കുവെച്ച പെയിൻ & പാലിയേറ്റീവ് രോഗി ബന്ധു സംഗമം ഏറെ ഹൃദ്യമായി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും

കോഴിക്കോട് ബീച്ചില്‍ കുട്ടികളുടെ ഭിക്ഷാടനം; ഒരു ദിവസത്തെ പിരിവ് 10000 രൂപ വരെ, പിന്നില്‍ വന്‍ മാഫിയ

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കുട്ടികളെ ഉപയോഗിച്ച് പണം സമ്പാദിക്കുന്ന ഭിക്ഷാടന മാഫിയ സജീവമാകുന്നു. ബീച്ചിലെത്തുന്ന സഞ്ചാരികളുടെ പിന്നാലെ നടന്ന് പണം യാചിക്കുന്ന മൂന്നും നാലും വയസ് മാത്രം പ്രായമുള്ള കുട്ടികളുടെ കാഴ്ചയിപ്പോള്‍ സര്‍വസാധാരണമാണ്. ഇവരുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.