വെണ്ണിയോട് :മലബാർ വന്യജീവി കേന്ദ്രമാക്കി മാറ്റാനുള്ള വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവിശ്യപെട്ട് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വെണ്ണിയോട് യൂണിറ്റ് 10 മിനിറ്റ് വ്യാപാര സ്ഥാപനങ്ങളുടെ ലൈറ്റ് അണച്ച് കൊണ്ട് പ്രതിഷേധിച്ചു.
വ്യാപാരി വ്യവസായി യൂണിറ്റ് സെക്രട്ടറി ടി.യു സഫീർ,പി.കെ ജാഫർ, വി.കെ ശംസുദ്ദീൻ, മുഹമ്മദ് റാഫി,റമീസ്, സഞ്ജന എന്നിവർ നേതൃത്വം നൽകി.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







