സംസ്ഥാനത്ത് ഭീകര സംഘടനകളെ പിന്തുണക്കുന്ന നവമാധ്യമ ഗ്രൂപ്പുകൾ സജീവമെന്ന് കേന്ദ്ര ഏജൻസികൾ. 12 നവമാധ്യമ ഗ്രൂപ്പുകലാണ് ഇത്തരത്തിലുള്ളത്. ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണെന്നും കേന്ദ്ര ഇന്റലിജൻസ് വ്യക്തമാക്കുന്നു.
അൽ ഖ്വയ്ദയുടെ ഉപസംഘടനക്ക് ആശയപ്രചാരണത്തിനായി കേരളത്തിൽ രജിസ്റ്റർ ചെയ്ത ഗ്രൂപ്പുകൾ കണ്ടെത്തി. വ്യാജ പേരുകളിൽ പുതിയ ഗ്രൂപ്പുകൾ തീവ്രവാദ പ്രചാരണത്തിന് ശ്രമിക്കുന്നതായും ഏജന്‌സി പറയുന്നു.
എറണാകുളത്ത് നിന്ന് കഴിഞ്ഞ ദിവസം അൽ ഖ്വയ്ദ ബന്ധം ആരോപിച്ച് മൂന്ന് പേരെ പിടികൂടിയിരുന്നു. എറണാകുളത്തിന് പുറത്തുള്ള ജില്ലകളിലും അൽ ഖ്വയ്ദ സ്വാധീനമുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസി സംശയിക്കുന്നുണ്ട്. കേരളത്തിൽ ഈ സംഘത്തിനായി കൂടുതൽ പേർ പ്രവർത്തിക്കുന്നതായും എൻഐഎ കരുതുന്നു.