പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായ് ബി.ജെ.പി സംഘടിപ്പിക്കുന്ന സേവ സപ്താഹത്തിൻ്റെ ഭാഗമായി പാരമ്പര്യനെൽവിത്തു സംരക്ഷകനായ ചെറുവയൽ രാമനെ പട്ടികവർഗ്ഗമോർച്ചയുടെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു.പട്ടികവർഗ്ഗ മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ,ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ്, പി.ജി ആനന്ദ്കുമാർ, സംസ്ഥാന ട്രഷറർ ബാബു പടിഞ്ഞാറത്തറ, കർഷകമോർച്ച ജില്ല ജന:സെക്രട്ടറി ജി.കെ.മാധവൻ,കേളു അത്തിക്കൊല്ലി, രാജ് മോഹൻ, ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.

പിസിഒഎസ് അലട്ടുന്നവരിലെ വയറ് കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് പ്രഭാത ശീലങ്ങൾ
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) നിരവധി സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ഹോർമോൺ തകരാറുകളിൽ ഒന്നാണ്. ഈ അവസ്ഥ അണ്ഡാശയങ്ങളിൽ കൂടുതൽ ആൻഡ്രോജൻ (പുരുഷ ഹോർമോണുകൾ) ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. ഇത് ക്രമരഹിതമായ ആർത്തവം, മുഖക്കുരു







