കെപിസിസി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത
പി.കെ ജയലക്ഷ്മിക്കും
കെപിസിസി സെക്രട്ടറിയായി തിരഞ്ഞെടുത്ത അഡ്വ.എൻ.കെ
വർഗീസിനും മാനന്തവാടി അമ്പുകുത്തി ആറാം ഡിവിഷൻ യുഡിഎഫ് കമ്മിറ്റിയുടെ നേത്രത്തിൽ
സ്വീകരണം നൽകി. യുഡിഎഫ്
ചെയർമാൻ പിവിഎസ് മൂസ അധ്യക്ഷനായിരുന്നു
കൗൺസിലർ പി.വി ജോർജ്ജ് പരിപാടി ഉദ്ഘാടനം ചെയ്തു.
മുൻസിപ്പാലിറ്റി പ്രതിപക്ഷ നേതാവ്
ജേക്കബ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് കൺവീനർ ഡെന്നിസൺ കണിയാരം, എ.സുനിൽകുമാർ,
സലിം കോട്ടക്കുന്ന്,വിനു, ഏലിയാസ്
കുര്യൻ താനാട്ടുകൂടി, ഷാജി അലിയാട്ടുകുടി, ബിജു എ.കെ,
ജിൻസ് ഫാന്റസി,വിനോദ്
മുസ്തഫ.എം
എന്നിവർ സംസാരിച്ചു.

സീറ്റൊഴിവ്.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669