നെന്മേനി ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാഡിൽ നമ്പ്യാർകുന്ന് മുരണിയിൽ താമസിക്കുന്ന കിണറുള്ള കണ്ടിയിൽ വീട്ടിൽ സരിത് (34) ആണ് ചികിത്സ സഹായം തേടുന്നത്.
സ്വകാര്യ ബസ്സ് ജീവനക്കാരനായിരുന്ന സരിത് 2016 മുതൽ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരിക്കുകയും എന്നാൽ ഇപ്പോൾ ഇരു വൃക്കകളുടെയും പ്രവർത്തനം നിലച്ചതോടെ പൂർണ്ണമായും രോഗാതുരനായിരിക്കുകയാണ്.
കോഴിക്കോട് ഇഖ്‌റാ ഹോസ്പിറ്റലിൽ ചികിത്സ തുടർന്നും ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് നടത്തിയുമാണ് ജീവൻ നിലനിർത്തുന്നത്.
നിലവിൽ ഡയാലിസിസിനും,അനുബന്ധ ആവശ്യങ്ങൾക്കും വേണ്ട സഹായം നെന്മേനി ഗ്രാമ പഞ്ചായത്തും,സുഹൃത്തുകളും, പ്രദേശവാസികളും ഒത്തൊരുമിച്ച് നടത്തിവരികയാണ്. വൃക്ക നൽകാൻ സഹോദരങ്ങൾ ഉണ്ടെങ്കിലും ശസ്‌ത്രക്രിയക്കും തുടർ ചികിത്സക്കുമായി 15 ലക്ഷത്തോളം രൂപ ചിലവ് വരും.
എന്നാൽ
സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന സരിത്തിന്റെ കുടുംബത്തെ സഹായിക്കുന്നതിന് പ്രദേശവാസികളുടെയും,പൊതുപ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ നെന്മേനി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും,വാർഡ് മെമ്പറുമായാ കെ രാജഗോപാൽ ചെയർമാൻ ആയും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.റ്റി ബേബി രക്ഷാധികാരി ആയും ചികിത്സ സഹായ കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്
തുടർചികിത്സ നടത്തി 34കാരനായ സരിതിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരണമെങ്കിൽ നമ്മൾ ഓരോരുത്തരുടെയും അകമഴിഞ്ഞ സഹായ സഹകരണം ഉണ്ടായേ മതിയാകു ആയതിനാൽ അടിയന്തിര പ്രധാന്യത്തോടുകുടി കമ്മറ്റിയുമായി സഹകരിച്ച് പോകണമെന്ന് അഭ്യർത്ഥിക്കുന്നു.
കേരള ബാങ്ക് ചീരാൽ ബ്രാഞ്ച്
A/C : 130331200423081
IFSC : FDRL0WDCB01