ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയായ കാമുകിയെ കാണാന്‍ തൃശൂരിൽ നിന്ന് കാസർകോടെത്തിയ കാമുകൻ കാമുകിയെ കണ്ട് കത്തിയെടുത്തു.

കാസര്‍കോട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരി കാമുകിയെ കാണാന്‍ സുഹൃത്തിനൊപ്പം 300 കിലോമീറ്ററോളം ബൈക്ക് ഓടിച്ച്‌ ബേക്കലിലെത്തിയ യുവാവ് കാമുകിയുടെ ‘തനിസ്വരൂപം’ കണ്ട് കത്തിയെടുത്തു. പതിനെട്ടുകാരിയെ മോഹിച്ചെത്തിയ യുവാവിന് മുന്നിലെത്തിയത് അമ്പത്തിമൂന്നുകാരി. 9 മാസത്തോളം ഉറക്കം കെടുത്തിയ കിളിമൊഴിയെ കണ്ട് ഇരുപത്തിനാലുകാരനായ യുവാവ് പരിസരം മറന്ന് കത്തിവീശി. സ്ത്രീ പേടിച്ച്‌ നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഒടുവില്‍ പൊലീസെത്തി ‘കമിതാക്കളെയും’ സുഹൃത്തിനെയും പൊക്കി.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ യുവാവും സുഹൃത്തുമാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ബേക്കല്‍ കോട്ടയുടെ പരിസരത്തെത്തിയത്.
അൽപ്പം നേരം കഴിഞ്ഞ് ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീ യുവാവിന്റെ സമീപമെത്തി. മുഖപടം മാറ്റാന്‍ നിര്‍ബന്ധിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. ശരീര ഘടന ശ്രദ്ധിച്ച യുവാവിന് സംശയം തോന്നി. തന്നെ പറ്റിക്കുകയാണെന്ന് മനസിലാക്കിയ യുവാവ് ആറ് മാസത്തിനിടെ സ്ത്രീക്ക്‌ പലപ്പോഴായി ഗൂഗിള്‍ പേ വഴി അയച്ചുകൊടുത്ത 50,000 രൂപ തിരികെ ആവശ്യപ്പെട്ടു. പണമില്ലെന്ന് അവര്‍ പറഞ്ഞതോടെ കാമുകന്‍ ബൈക്കില്‍ സൂക്ഷിച്ചിരുന്ന കത്തി പുറത്തെടുത്ത് വീശുകയായിരുന്നു. ബേക്കല്‍ എസ്.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്.
യുവാവിന് പരാതിയില്ലാത്തതിനാല്‍ സ്ത്രീയെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനും പൊതു സ്ഥലത്ത് പ്രകോപനം ഉണ്ടാക്കിയതിനും യുവാക്കള്‍ക്കെതിരെ കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടു. കാമുകിയുടെ മുഖം പോലും ഒന്നു കാണാതെ ഒമ്പതുമാസം പ്രണയിച്ച ആ യമണ്ടന്‍ കാമുകനും സുഹൃത്തും വന്ന സ്പീഡില്‍ മടങ്ങി.

പിന്നില്‍ ഹണി ട്രാപ്പ് സംഘം

പതിനെട്ടുകാരി ചമഞ്ഞു പണം തട്ടിയ സ്ത്രീയുടെ പിന്നില്‍ വന്‍ സംഘമുള്ളതായി സംശയിക്കുന്നെന്ന് പൊലീസ് പറയുന്നു. പരാതി ലഭിച്ചിട്ടില്ലെങ്കിലും ഇക്കാര്യം അന്വേഷിക്കും. കാസര്‍കോട് ഇത്തരത്തിലുള്ള ഹണി ട്രാപ്പ് സംഘങ്ങളുണ്ട്. കുമ്പളയിലെ ഒരു ലോഡ്ജിലാണ് ഈ സ്ത്രീ താമസിക്കുന്നത്. ഇടയ്ക്ക് ഹോംനഴ്സായി പോകാറുണ്ട്. എന്നാല്‍ എത്ര ചോദ്യം ചെയ്തിട്ടും സ്ത്രീ അവരുടെ വിശദാംശങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിയില്ല. യുവാക്കള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരാണെന്നും പൊലീസ് പറയുന്നു. യുവാവിന്റെ അച്ഛന്‍ സ്വയരക്ഷയ്ക്കായി കൊടുത്ത കത്തിയാണ് ബൈക്കില്‍ സൂക്ഷിച്ചിരുന്നത്.

സീറ്റൊഴിവ്.

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669

ഓഡിയോളജിസ്റ്റ് നിയമനം.

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയില്‍ ബിരുദം, ആര്‍സിഐ രജിസ്ട്രേഷന്‍, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത.

തേങ്ങയ്ക്കുംവെളിച്ചെണ്ണയ്ക്കും വില കുതിക്കുന്നു.

വെളിച്ചെണ്ണയും തേങ്ങയും വിലയില്‍ ചിരിത്ര കുതിപ്പ് നടത്തുകയാണ്. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 430 രൂപ വരെയായി വര്‍ധിച്ചു. ഒരു കിലോ തേങ്ങയ്ക്ക് 80 മുതല്‍ 90 രൂപവരെയാണ് വില. വില ഉടനെങ്ങും കുറയാന്‍ സാധ്യതയില്ലെന്നാണ്

പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ

കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിലെ വിദ്യാർത്ഥികളാണ് വളർത്തു മൃഗങ്ങളിൽ നിന്നും പകരുന്ന രോഗങ്ങളിൽ നിന്നും അകലം പാലിക്കാൻ പ്രതിജ്ഞയെടുത്തത്. തെക്കുംതറ ജെഎച്ഐ സുരേഷ് വിപി ബോധവത്കരണ ക്ലാസെടുത്തു.നഴ്സിംഗ് അസിസ്റ്റന്റ് റോണിയ എൻജെ പ്രതിജ്ഞ

അവയവദാന സമ്മതപത്രം കൈമാറി.

കല്ലോടി കർമ്മ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അവയവദാന സമ്മതപത്രം കൈമാറുകയും എസ്എസ്എൽസി പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ

“ജീവിതമാകട്ടെ ലഹരി” കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ മഡ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

മാനന്തവാടി: വി. തോമസ് മൂറിന്റെയും വി. പൗലോസ് ശ്ലീഹായുടെയും അനുസ്മരണ ദിനത്തോടനുബന്ധിച്ച്, “ജീവിതമാകട്ടെ ലഹരി” എന്ന മുദ്രാവാക്യമുയർത്തി കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മഡ് ഫുട്‌ബോൾ ടൂർണമെന്റ് വിപുലമായി സംഘടിപ്പിച്ചു. വിളമ്പുകണ്ടം യൂണിറ്റ് ടൂർണമെന്റിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.