കോട്ടയം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും അര ലക്ഷം രൂപാ പിഴയും ശിക്ഷ.
കടപ്ളാമറ്റം സ്വദേശി ബിജു ആൻ്റണി ( 49)യെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി.ഗോപകുമാർ ശിക്ഷിച്ചത്.
2015 ൽ ആണ് കേസിനാസ്പതമായ സംഭവം. വിവാഹിതനായ ഇയാൾ തൻ്റെ ഭാര്യയെ ഉപേക്ഷിച്ച് പെൺകുട്ടിയെ വിവാഹം ചെയ്യാമെന്ന് വിശ്വസിപ്പിച്ചു പല തവണ പീഡിപ്പിച്ചെന്നാണ് കേസ്.
മരങ്ങാട്ട് പള്ളി പോലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.എം എൻ പുഷ്കരൻ കോടതിയിൽ ഹാജരായി.